നോയ്ഡയിൽ ബഹുനില കെട്ടിടത്തിൽ നിന്നു വീണ് ടിവി അവതാരിക മരിച്ചു
Friday, December 14, 2018 11:25 PM IST
ലക്നോ: നോയ്ഡയിൽ ബഹുനിലെ കെട്ടിടത്തിൽ നിന്ന് വീണ് സ്വകാര്യ ടെലിവിഷൻ അവതാരിക മരിച്ചു. രാധിക കൗശിക് എന്ന രാജസ്ഥാൻ സ്വദേശിനിയാണ് മരിച്ചത്. അൻട്രിക് ഫോറസ്റ്റ് അപ്പാർട്മെന്‍റിന്‍റെ നാലാം നിലയിൽ നിന്നാണ് യുവതി താഴേക്ക് വീണത്.

സുഹൃത്തിനൊപ്പം ഈ അപ്പാർട്മെന്‍റിലായിരുന്നു രാധിക താമസിച്ചിരുന്നത്. സംഭവ സമയത്ത് ഇരുവരും മദ്യപിച്ചിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. സുഹത്തിനെ ചോദ്യം ചെയ്യുകയാണെന്നും ഇതിനു ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാനാകൂ എന്നും പോലീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.