നി​സാ​ൻ കാ​റു​ക​ൾ​ക്ക് വി​ല കൂ​ടും
Saturday, December 15, 2018 2:11 AM IST
ന്യൂ​ഡ​ൽ​ഹി: നി​സാ​ൻ ഇ​ന്ത്യ​യും കാ​റു​ക​ൾ​ക്ക് വി​ല​വ​ർ​ധ​ന പ്ര​ഖ്യാ​പി​ച്ചു. നാ​ലു ശ​ത​മാ​നം വ​രെ​യാ​ണ് നി​സാ​ൻ വി​വി​ധ മോ​ഡ​ലു​ക​ൾ​ക്ക് വി​ല കൂ​ട്ടു​ക. 2019 ജ​നു​വ​രി ഒ​ന്നു​മു​ത​ൽ വി​ല​വ​ർ​ധ​ന പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് നി​സാ​ൻ ഇ​ന്ത്യ പ്ര​ഖ്യാ​പി​ച്ചു.

അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല കൂ​ടി​യ​തും രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​ഞ്ഞ​തു​മാ​ണ് വി​ല വ​ർ​ധി​പ്പി​ക്കാ​നു​ള്ള കാ​ര​ണ​ങ്ങ​ളെ​ന്ന് ക​മ്പ​നി പ​റ​ഞ്ഞു. നേ​ര​ത്തെ, മാ​രു​തി, ടൊ​യോ​ട്ട, ടാ​റ്റാ, ഹ്യൂ​ണ്ടാ​യ്, ബി​എം​ഡ​ബ്ല്യു തു​ട​ങ്ങി​യ ക​മ്പ​നി​ക​ളും വാ​ഹ​ന​ങ്ങ​ൾ​ക്ക് വി​ല കൂ​ട്ടു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.