മിക്ക് മുൽവേനി വൈറ്റ് ഹൗസ് ആക്ടിംഗ് ചീഫ് ഓഫ് സ്റ്റാഫ്
Saturday, December 15, 2018 4:39 AM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വൈ​റ്റ് ഹൗ​സ് ആ​ക്ടിം​ഗ് ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് സ്ഥാ​ന​ത്തേ​ക്ക് മി​ക്ക് മു​ൽ​വേ​നി​യെ നി​യ​മി​ച്ച​താ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​റി​യി​ച്ചു. ചീ​ഫ് ഓ​ഫ് സ്റ്റാ​ഫ് റി​ട്ട​യേ​ർ​ഡ് ജ​ന​റ​ൽ ജോ​ണ്‍ കെ​ല്ലി മാ​സാ​വ​സാ​ന​ത്തോ​ടെ പ​ദ​വി​വി​ടു​ന്ന​തി​നാ​ലാ​ണ് മി​ക്കി​ന്‍റെ നി​യ​മ​നം.

നി​ല​വി​ൽ ട്രം​പി​ന്‍റെ ഡ​യ​റ​ക്ട​ർ ഓ​ഫ് ഓ​ഫീ​സ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ബ​ജ​റ്റ് ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നു മി​ക്ക് മു​ൽ​വേ​നി. സ്ഥാ​ന​മൊ​ഴി​യു​ന്ന കെ​ല്ലി മി​ക​ച്ച ദേ​ശ​സ്നേ​ഹി​യാ​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​ന​ങ്ങ​ളി​ൽ വ്യ​ക്തി​പ​ര​മാ​യി ന​ന്ദി അ​ർ​പ്പി​ക്കു​ന്ന​താ​യും ട്രം​പ് ട്വീ​റ്റ​റി​ൽ കു​റി​ച്ചു.
ക​ഴി​ഞ്ഞ​യാ​ഴ്ച വൈ​റ്റ് ഹൗ​സി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്ക​വെ ട്രം​പ് ത​ന്നെ​യാ​ണ് ജോ​ൺ കെ​ല്ലി മാ​സാ​വ​സാ​ന​ത്തോ​ടെ പ​ദ​വി​വി​ടു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്ന​ത്. അ​തേ​സ​മ​യം, ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി ജോ​ൺ കെ​ല്ലി​ക്കു​ണ്ടാ​യി​രു​ന്ന സ്വ​ര​ച്ചേ​ർ​ച്ച​യി​ല്ലാ​യ്മ​യാ​ണ് സ്ഥാ​ന​മൊ​ഴി​യാ​ൻ കാ​ര​ണ​മെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

വൈ​റ്റ് ഹൗ​സ് ചീ​ഫ് സ്ഥാ​ന​ത്തേ​ക്ക് 16 മാ​സം മു​മ്പ് ജോ​ൺ കെ​ല്ലി വ​രു​ന്ന​തും സ​മാ​ന​മാ​യൊ​രു സം​ഭ​വ​ത്തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു. അ​ന്ന് റീ​ൻ​സ് പ്രീ​ബ​ൻ​സ് ആ​യി​രു​ന്നു വൈ​റ്റ് ഹൗ​സ് ചീ​ഫ്. ട്രം​പു​മാ​യി അ​ഭി​പ്രാ​യ​വ്യ​ത്യാ​സം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹം സ്ഥാ​ന​മൊ​ഴി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.