കുടിയേറ്റ ശ്രമത്തിനിടെ ബാലിക മരിച്ച സംഭവം യുഎസ് അന്വേഷിക്കും
Saturday, December 15, 2018 5:37 AM IST
വാ​ഷിം​ഗ്ട​ൺ: ഗ്വാ​ട്ടി​മാ​ല​യി​ല്‍ നി​ന്നും യു​എ​സി​ലേ​ക്ക് കു​ടി​യേ​റാ​ന്‍ ശ്ര​മി​ച്ച ഏ​ഴു വ​യ​സു​കാ​രി ക​സ്റ്റ​ഡി​യി​ലി​രി​ക്കെ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് യു​എ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പി​താ​വി​നൊ​പ്പം യു​എ​സി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി എ​ത്തി​യ ജാ​ക്ക​ലി​ൻ കാ​ൾ മാ​ക്വി​ൻ എ​ന്ന പെ​ൺ​കു​ട്ടി​യാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ഇ​രു​വ​രെ​യും യു​എ​സ് ബോ​ർ​ഡ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. ദി​വ​സ​ങ്ങ​ളോ​ളം ഭ​ക്ഷ​ണ​വും വെ​ള്ള​വും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി​യെ​ന്നും അ​വ​ശ​യാ​യ കു​ട്ടി​യെ ഹെ​ലി​കോ​പ്റ്റ​റി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​ര​ണം സം​ഭ​വി​ച്ച​താ​യു​മാ​ണ് ബോ​ർ​ഡ​ർ പോ​ലീ​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

മ​ധ്യ അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലെ അ​ര​ക്ഷി​താ​വ​സ്ഥ​യും, രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​യും, ദാ​രി​ദ്ര്യ​വും കാ​ര​ണം ആ​യി​ര​ക്ക​ണ​ക്കി​ന് അ​ഭ​യാ​ർ​ഥി​ക​ളാ​ണ് സം​ഘ​ങ്ങ​ളാ​യി അ​മേ​രി​ക്ക​ൻ-​മെ​ക്സി​ക്കോ അ​തി​ർ​ത്തി ല​ക്ഷ്യ​മാ​ക്കി ദി​വ​സ​വും വ​രു​ന്ന​ത്. ഇ​വ​രെ ത​ട​യാ​ൻ വ​ൻ സു​ര​ക്ഷാ​സം​ഘ​ത്തെ​യാ​ണ് അ​തി​ർ​ത്തി​യി​ൽ യു​എ​സ് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.