"ഫെതായ്' വരുന്നു; ഭീതിയിൽ ആന്ധ്ര തീരം
Saturday, December 15, 2018 7:06 AM IST
വിശാഖപട്ടണം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ആന്ധ്രപ്രദേശിൽ കനത്ത മഴയ്ക്കും ചുഴലിക്കാറ്റിനും കാരണമാകുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിങ്കളാഴ്ച ആന്ധ്രയുടെ തെക്കുകിഴക്കൻ തീരത്ത് ഫെതായ് എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് വീശിയടിക്കുമെന്നാണ് റിപ്പോർട്ട്.

മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വേഗതയിൽവരെ കാറ്റു വീശാനാണ് സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്. വടക്കൻ തമിഴ്നാട്ടിൽ പലയിടത്തും മഴയ്ക്കു സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.