ഗ്വാളിയർ ബിഷപ് ഡോ. തോമസ് തെന്നാട്ട് വാഹനാപകടത്തിൽ മരിച്ചു
Saturday, December 15, 2018 8:56 AM IST
കോട്ടയം: ഗ്വാ​ളി​യർ രൂ​പ​ത ബി​ഷ​പ് ഡോ. തോ​മ​സ് തെ​ന്നാ​ട്ട് (65) വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സ്‌​കൂ​ളി​ലെ വാ​ർ​ഷി​കാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്ത​തി​നു ശേ​ഷം ബി​ഷ​പ്പ് ഹൗ​സി​ലേ​ക്കു മ​ട​ങ്ങും വ​ഴി​യാ​ണ് അ​പ​ക​ടം. വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം.

ബി​ഷ​പ് ഡോ. തോ​മ​സ് തെ​ന്നാ​ട്ടി​നെ ഉ​ട​ൻ​ത​ന്നെ തൊ​ട്ട​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ നൽകിയശേ​ഷം ഗ്വാ​ളി​യ​ർ സെ​ന്‍റ് ജോ​സ​ഫ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

കോ​ട്ട​യം അ​തി​രൂ​പ​താം​ഗ​വും ഏ​റ്റു​മാ​നൂ​ർ സെ​ന്‍റ് ജോ​സ​ഫ് ഇ​ട​വ​കാം​ഗ​വു​മാ​ണ്. 1978 ഒ​ക്ടോ​ബ​ർ 21 ന് ​പൗ​രോ​ഹി​ത്യം സ്വീ​ക​രി​ച്ച ഡോ. ​തോ​മ​സ് തെ​ന്നാ​ട്ട് 2017 ജ​നു​വ​രി എ​ട്ടി​നാ​ണ് ഗ്വാ​ളി​യ​ര്‍ രൂ​പ​ത ബി​ഷ​പ്പാ​യി നിയമിതനായത്. സ​ഹോ​ദ​ര​ങ്ങ​ള്‍: ഏ​ലി​യാ​മ്മ, ജോ​സ​ഫ്, മേ​രി, ക്ലാ​ര​മ്മ, ലി​സി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.