വി​ദേ​ശി​യു​ടെ മ​ക​ന് ദേ​ശ​സ്നേ​ഹ​മു​ണ്ടാ​കി​ല്ല; രാ​ഹു​ലി​നെ കു​ത്തി ബി​ജെ​പി നേ​താ​വ്
Sunday, December 16, 2018 1:29 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി നേ​താ​വ് കൈ​ലാ​ഷ് വി​ജ​യ​വ​ർ​ഗീ​യ. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഹി​ന്ദി ഹൃ​ദ​യ​ഭൂ​മി​യി​ൽ​നി​ന്നു ബി​ജെ​പി​ക്കു ക​ന​ത്ത തി​രി​ച്ച​ടി​യേ​റ്റ​തി​നു പി​ന്നാ​ലെ​യാ​ണ് ബി​ജെ​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ ട്വീ​റ്റ്.

ഒ​രു വി​ദേ​ശ വ​നി​ത​യ്ക്ക് ജ​നി​ച്ച കു​ട്ടി​ക്ക് ഒ​രി​ക്ക​ലും ദേ​ശ​സ്നേ​ഹി​യാ​കാ​ൻ ക​ഴി​യി​ല്ല. അ​യാ​ളു​ടെ ഹൃ​ദ​യ​ത്തി​ൽ ദേ​ശ​താ​ത്പ​ര്യ​ങ്ങ​ളു​മു​ണ്ടാ​കി​ല്ല- സാ​റ്റ​ർ​ഡേ മോ​ട്ടി​വേ​ഷ​ൻ എ​ന്ന ഹാ​ഷ്ടാ​ഗി​ൽ വി​ജ​യ​വ​ർ​ഗീ​യ ട്വീ​റ്റ് ചെ​യ്തു. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മാ​താ​വ് സോ​ണി​യ ഗാ​ന്ധി ജ​ൻ​മം കൊ​ണ്ട് ഇ​റ്റ​ലി​ക്കാ​രി​യാ​ണ്.

വി​ജ​യ​വ​ർ​ഗീ​യ​യു​ടെ ട്വീ​റ്റി​ന് മ​റു​പ​ടി​യു​മാ​യി കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് പ്രി​യ​ങ്ക ച​തു​ർ​വേ​ദി ഉ​ട​ൻ രം​ഗ​ത്തെ​ത്തി​യ​തോ​ടെ വി​വാ​ദം ചൂ​ടു​പി​ടി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ബി​ജെ​പി​യു​ടെ തോ​ൽ​വി ആ​ഴ​ത്തി​ലു​ള്ള​താ​ണെ​ന്നും ബി​ജെ​പി നേ​താ​വി​ന് മാ​ന​സി​ക രോ​ഗ ചി​കി​ത്സ ആ​വ​ശ്യ​മാ​ണെ​ന്നും പ്രി​യ​ങ്ക തി​രി​ച്ച​ടി​ച്ചു.

മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള നേ​താ​വാ​യി​രു​ന്നു വി​ജ​യ​വ​ർ​ഗീ​യ. എ​ന്നാ​ൽ 114 സീ​റ്റ് നേ​ടി​യ കോ​ണ്‍​ഗ്ര​സി​നു പി​ന്നി​ൽ, 109 സീ​റ്റു​മാ​യി പ്ര​തി​പ​ക്ഷ​ത്തി​രി​ക്കാ​നാ​ണ് ഇ​ക്കു​റി ബി​ജെ​പി​യു​ടെ വി​ധി. കോ​ണ്‍​ഗ്ര​സ് നേ​താ​വ് ക​മ​ൽ​നാ​ഥ് ഇ​വി​ടെ മു​ഖ്യ​മ​ന്ത്രി​യാ​യി അ​ടു​ത്ത ദി​വ​സം ചു​മ​ത​ല​യേ​ൽ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.