എ​സ്ബി​ഐ ബാ​ങ്ക് അ​ടി​ച്ചുത​ക​ർ​ത്ത സം​ഭ​വം; എൻജിഒ നേതാവിന്‍റെ പങ്ക് സ്ഥിരീകരിച്ച് പോലീസ്
Friday, January 11, 2019 6:11 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: പ​​ണി​​മു​​ട​​ക്ക് ദി​​വ​​സ​മാ​യ ബു​ധ​നാ​ഴ്ച സെ​​ക്ര​​ട്ടേറി​​യറ്റി​​ന് സ​​മീ​​പ​​ത്തെ എ​​സ്ബി​​ഐ ട്ര​​ഷ​​റി ബ്രാ​​ഞ്ച് അ​​ടി​​ച്ചുത​​ക​​ർ​​ത്ത കേ​​സി​​ൽ എന്‍ജിഒ യുണിയന്‍ നേതാവിന്‍റെ പങ്ക് സ്ഥിരീകരിച്ച് പോലീസ്. എന്‍ജിഒ യുണിയന്‍ സംസ്ഥാന കമ്മിറ്റിഅംഗം സുരേഷ് ബാബുവിന്‍റെ പങ്കാണ് പോലീസ് സ്ഥിരീകരിച്ചത്. സിസിടിവി ദൃശ്യങ്ങളില്‍ സുരേഷ് ബാബു ഉണ്ടെന്ന് പോലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം സി​പി​എം അ​നു​കൂ​ല എ​​ൻ​​ജി​​ഒ യൂ​​ണി​​യ​​ൻ ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ ര​​ണ്ടു​പേ​​രെ ക​​ന്‍റോ​​ണ്‍​മെ​​ന്‍റ് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തിരുന്നു. കൊ​​ടു​​വ​​ഴ​​ന്നൂ​​ർ സ്വ​​ദേ​​ശി​​യും എ​​ൻ​​ജി​​ഒ യൂ​​ണി​​യ​​ൻ ഭാ​​ര​​വാ​​ഹി​​യു​​മാ​​യ ഹ​​രി​​ലാ​​ൽ (33), മ​​ല​​യി​​ൻ​​കീ​​ഴ് സ്വ​​ദേ​​ശി അ​​ശോ​​ക​​ൻ (32) എ​​ന്നി​​വ​​രെ​​യാ​​ണ് ക​​ന്‍റോ​​ണ്‍​മെ​​ന്‍റ് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഹ​​രി​​ലാ​​ൽ ടെ​​ക്നി​​ക്ക​​ൽ എ​​ഡ്യു​​ക്കേ​​ഷ​​ൻ വി​​ഭാ​​ഗ​​ത്തി​​ലെ​​യും അ​​ശോ​​ക​​ൻ ട്ര​​ഷ​​റി ഡ​​യ​​റ​​ക്‌ട്രേറ്റി​​ലെ​​യും ജീ​​വ​​ന​​ക്കാ​​രാ​​ണ്.

ബു​​ധ​​നാ​​ഴ്ച രാ​​വി​​ലെ പ​​ത്തേ​​കാ​​ലോ​​ടെ​​യാ​​ണ് ബാ​​ങ്ക് തു​​റ​​ന്ന് പ്ര​​വ​​ർ​​ത്തി​​ച്ച​​തി​​ലു​​ള്ള വി​​രോ​​ധ​​ത്തി​​ൽ സ​​മ​​രാ​​നു​​കൂ​​ലി​​ക​​ൾ എ​​സ്ബി​​ഐ ട്ര​​ഷ​​റി ബ്രാ​​ഞ്ച് അ​​ടി​​ച്ച് ത​​ക​​ർ​​ത്ത​​ത്. മാ​​നേ​​ജ​​റു​​ടെ കാ​​ബി​​നും കം​​പ്യൂ​​ട്ട​​റും മേ​​ശ​​യും ഉ​​ൾ​​പ്പെ​​ടെ​​യാ​​ണ് ഒ​​രു സം​​ഘം ആ​​ളു​​ക​​ൾ ന​​ശി​​പ്പി​​ച്ച​​ത്. സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ളി​​ൽ നി​​ന്നാ​​ണ് പ്ര​​തി​​ക​​ളെ തി​​രി​​ച്ച​​റി​​ഞ്ഞ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.