ചി​ദം​ബ​ര പ​ത്നി​ക്കും ര​ക്ഷ​യി​ല്ല; ചി​ട്ടി​ത​ട്ടി​പ്പ് കേ​സി​ൽ സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു
Friday, January 11, 2019 6:45 PM IST
ന്യൂ​ഡ​ല്‍​ഹി: ശാ​ര​ദ ചി​ട്ടി​ത​ട്ടി​പ്പ് കേ​സി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ ഭാ​ര്യ അ​ഡ്വ. ന​ളി​നി ചി​ദം​ബ​ര​ത്തി​നെ​തി​രെ സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു. ശാ​ര​ദ ചി​ട്ടി ക​മ്പ​നി​യി​ൽ​നി​ന്ന് 1.4 കോ​ടി രൂ​പ ന​ളി​നി കൈ​പ്പ​റ്റി​യ​താ​യി സി​ബി​ഐ കു​റ്റ​പ​ത്ര​ത്തി​ൽ ആ​രോ​പി​ക്കു​ന്നു. ക​മ്പ​നി ഉ​ട​മ സു​ദീ​പ്ത സെ​ന്നു​മാ​യി ചേ​ർ​ന്ന് ന​ളി​നി ചി​ദം​ബ​രം ത​ട്ടി​പ്പ് ന​ട​ത്താ​നും ഫ​ണ്ടു​ക​ൾ അ​പ​ഹ​രി​ക്കാ​നു​മാ​യി ക്രി​മി​ന​ൽ ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യെ​ന്നു കു​റ്റ​പ​ത്ര​ത്തി​ൽ പ​റ‍​യു​ന്നു.

മു​ൻ കേ​ന്ദ്ര​മ​ന്ത്രി മാ​തം​ഗ് സിം​ഗി​ന്‍റെ മു​ൻ ഭാ​ര്യ മ​നോ​ര​ഞ്ജ​ൻ സിം​ഗാ​ണ് ന​ളി​നി​യെ സു​ദീ​പ്ത സെ​ന്നി​നു പി​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളാ​യ എ​സ്ഇ​ബി​ഐ (സെ​ബി), ര​ജി​സ്ട്രാ​ർ ഓ​ഫ് ക​മ്പ​നി​സ് (ആ​ർ​ഒ​സി) തു​ട​ങ്ങി​യ​വ​യു​ടെ അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ​നി​ന്നും ര​ക്ഷ​പെ​ടു​ത്തു​ന്ന​തി​ന് ന​ളി​നി ചി​ദം​ബ​രം 1.4 കോ​ടി രൂ​പ വാ​ങ്ങി. 2010-12 കാ​ല​യ​ള​വി​ലാ​ണ് പ​ണം കൈ​പ്പ​റ്റി​യ​ത്- കു​റ്റ​പ​ത്ര​ത്തി​ൽ സി​ബി​ഐ പ​റ​യു​ന്നു. കോ​ൽ​ക്ക​ത്ത​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ലാ​ണ് സി​ബി​ഐ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. മ​നോ​ര​ഞ്ജ​ന്‍ സിം​ഗി​ന്‍റെ നി​യ​മോ​പ​ദേ​ശ​ക​യാ​യി ന​ളി​നി ചി​ദം​ബ​രം നേ​ര​ത്തെ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.