ചെ​റു​കി​ട​ക്കാ​രെ ചാ​ക്കി​ലാ​ക്കാ​ൻ; വ്യാ​പാ​രി​ക​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് ഏ​ർ​പ്പെ​ടു​ത്താ​ൻ കേ​ന്ദ്ര നീ​ക്കം
Friday, January 11, 2019 7:28 PM IST
ന്യൂ​ഡ​ൽ​ഹി: ജി​എ​സ്ടി​യും നോ​ട്ടു​നി​രോ​ധ​ന​വും ത​ക​ർ​ത്ത ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പ് ചാ​ക്കി​ട്ടു​പി​ടി​ക്കാ​ൻ കേ​ന്ദ്രം ത​യാ​റെ​ടു​ക്കു​ന്നു. ജി​എ​സ്ടി ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ത്ത ചെ​റു​കി​ട ഇ​ട​ത്ത​ര വ്യാ​പാ​രി​ക​ൾ​ക്ക് ഇ​ൻ​ഷു​റ​ൻ​സ് ഏ​ർ​പ്പെ​ടു​ത്താ​നാ​ണ് കേ​ന്ദ്ര നീ​ക്കം. വ്യാ​പാ​രി​ക​ൾ​ക്ക് കു​റ​ഞ്ഞ പ്രീ​മി​യം തു​ക​യ്ക്കു പ്ര​ധാ​ന​മ​ന്ത്രി സു​ര​ക്ഷാ ഭീ​മ യോ​ജ​ന​യി​ൽ (പി​എം​എ​സ്ബി​വൈ) ഉ​ൾ​പ്പെ​ടു​ത്തി അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സ് ന​ൽ​കാ​നാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വ്യാ​പാ​രി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ഇ​ൻ​ഷു​റ​ൻ​സി​ന്‍റെ മാ​തൃ​ക​യി​ലാ​യി​രി​ക്കും ഇ​ത്. ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്ക് വി​റ്റു​വ​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 10 ല​ക്ഷം രൂ​പ വ​രെ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കും. സ​ർ​ക്കാ​ർ അം​ഗീ​കാ​രം ല​ഭി​ച്ചാ​ൽ ബ​ജ​റ്റ് സെ​ഷ​നു മു​മ്പ് ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ പ​ദ്ധ​തി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ടൈം​സ് ഓ​ഫ് ഇ​ന്ത്യ റി​പ്പോ​ർ​ട്ട് ചെ​യ്തു. വ​ർ​ഷ​ത്തി​ൽ 12 രൂ​പ​യ്ക്കു ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി സു​ര​ക്ഷാ ഭീ​മ യോ​ജ​ന​യി​ലൂ​ടെ ല​ഭി​ക്കു​ന്ന​ത്.

പാ​വ​പ്പെ​ട്ട എ​ല്ലാ​വ​ര്‍​ക്കും ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ര​ക്ഷ എ​ന്ന​താ​ണ് പി​എം​എ​സ്ബി​വൈ പ​ദ്ധ​തി. പ്ര​തി​വ​ര്‍​ഷം 12 രൂ​പ​മാ​ത്രം പ്രീ​മി​യം ന​ല്‍​കി പ​ദ്ധ​തി​യി​ല്‍ ചേ​രാം. അ​പ​ക​ട​ത്തി​ല്‍ ജീ​വ​ന്‍ ന​ഷ്ട​മാ​കു​ക​യോ, അം​ഗ​ഭം​ഗം​വ​രി​ക​യോ ചെ​യ്താ​ല്‍ പോ​ളി​സി പ്ര​കാ​ര​മു​ള്ള തു​ക​ല​ഭി​ക്കും. ജീ​വ​ന്‍ ന​ഷ്ട​മാ​യാ​ല്‍ ര​ണ്ട് ല​ക്ഷം രൂ​പ​യും അം​ഗ​ഭം​ഗ​ത്തി​ന് ഒ​രു ല​ക്ഷം രൂ​പ​യു​മാ​ണ് പ​രി​ര​ക്ഷ ല​ഭി​ക്കു​ക. 18നും 70​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള​ള​വ​ര്‍​ക്ക് പ​ദ്ധ​തി​യി​ല്‍ ചേ​രാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.