രാ​ഹു​ൽ ദു​ബാ​യി​ൽ; ഷേ‍​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Friday, January 11, 2019 8:51 PM IST
ദു​ബാ​യ്: ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി വ്യാ​ഴാ​ഴ്ച രാ​ത്രി ദു​ബാ​യി​ലെ​ത്തി​യ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ദു​ബാ​യ് ഭ​ര​ണാ​ധി​കാ​രി ഷേ‍​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് അ​ൽ മ​ക്തു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം കൂ​ടു​ത​ൽ ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​ന് സ​ന്ദ​ർ​ശ​നം ഉ​പ​ക​രി​ക്ക​ട്ടെ എ​ന്ന് ര​ണ്ടു നേ​താ​ക്ക​ളും പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. വെ​ള്ളി​യാ​ഴ്ച വ്യ​വ​സാ​യ മേ​ഖ​ല​യാ​യ ജ​ബ​ൽ അ​ലി​യി​ൽ രാ​ഹു​ൽ തൊ​ഴി​ലാ​ളി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു.

ഞാ​ൻ വ​ന്ന​ത് മ​ൻ​കീ ബാ​ത്ത് പ​റ​യാ​ന​ല്ലെ​ന്നും നി​ങ്ങ​ളെ മ​ന​സു തു​റ​ന്ന് കേ​ൾ​ക്കാ​നാ​ണെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. നി​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ഞാ​നും എ​ന്‍റെ പ്ര​സ്ഥാ​ന​വു​മു​ണ്ടാ​വും. രാ​ജ്യ​ത്ത് പോ​ർ​മു​ഖം തു​റ​ന്നു ക​ഴി​ഞ്ഞു. നി​ങ്ങ​ളെ​ല്ലാം ഒ​പ്പം വേ​ണം. നാം ​വി​ജ​യി​ക്കാ​ൻ പോ​വു​ക​യാ​ണ് രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളാ​ണ് രാ​ഹു​ലി​നെ കാ​ണാ​ൻ ജ​ബ​ൽ അ​ലി​യി​ൽ എ​ത്തി​യ​ത്.

ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സാം പി​ത്രോ​ഡ, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി എ​ന്നി​വ​രും രാ​ഹു​ലി​നൊ​പ്പം വേ​ദി പ​ങ്കി​ട്ടു. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് രാ​ഹു​ൽ യു​എ​ഇ​യി​ൽ എ​ത്തി​യ​ത്. ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ഡോ.​ന​വ്ദീ​പ് സിം​ഗ് സു​രി, ലു​ലു ഗ്രൂ​പ്പ് മേ​ധാ​വി എം.​എ.​യൂ​സു​ഫ​ലി, ഫി​നേ​ബ്ല​ർ മേ​ധാ​വി ഡോ.​ബി.​ആ​ർ. ഷെ​ട്ടി, അ​മാ​ന​ത്ത് ഹോ​ൾ​ഡിം​ഗ്സ് മേ​ധാ​വി ഡോ. ​ശം​സീ​ർ വ​യ​ലി​ൽ, ആ​സ്റ്റ​ർ മിം​സ് ചെ​യ​ർ​മാ​ൻ ഡോ. ​ആ​സാ​ദ് മൂ​പ്പ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​രു​മാ​യി അ​ദ്ദേ​ഹം ആ​ശ​യ വി​നി​മ​യം ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.