കൂ​ട്ടി​ലെ ത​ത്ത പാ​റി​ക്ക​ളി​ക്കു​ന്നു; സി​ബി​ഐ​യി​ൽ വീ​ണ്ടും കൂ​ട്ട സ്ഥ​ലംമാ​റ്റം
Friday, January 11, 2019 9:27 PM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ​യി​ൽ വീ​ണ്ടും കൂ​ട്ട സ്ഥ​ലം​മാ​റ്റം. ഇ​ട​ക്കാ​ല ഡ​യ​റ​ക്ട​റാ​യി ചു​മ​ത​ല​യേ​റ്റ നാ​ഗേ​ശ്വ​ർ റാ​വു ആ​റ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​മാ​രെ സ്ഥ​ലം​മാ​റ്റി. സി​ബി​ഐ വ​ക്താ​വി​നേ​യും ഇ​തോ​ടൊ​പ്പം സ്ഥ​ലം​മാ​റ്റി​യി​ട്ടു​ണ്ട്.

സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​രി​ച്ചെ​ത്തി​യ അ​ലോ​ക് വ​ർ​മ ന​ട​ത്തി​യ സ്ഥ​ല​മാ​റ്റ​ങ്ങ​ളും നി​യ​മ​ന​ങ്ങ​ളും നാ​ഗേ​ശ്വ​ർ റാ​വു റ​ദ്ദാ​ക്കി​യി​രു​ന്നു. അ​ലോ​ക് വ​ർ​മ​യെ ഉ​ന്ന​താ​ധി​കാ​ര സ​മി​തി നീ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് നാ​ഗേ​ശ്വ​ർ റാ​വു​വി​നെ കേ​ന്ദ്രം മ​ട​ക്കി​വി​ളി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ ത​ന്നെ ചു​മ​ത​ല ഏ​റ്റെ​ടു​ത്ത റാ​വു​വി​ന്‍റെ ആ​ദ്യ​ത്തെ ജോ​ലി അ​ലോ​ക് വ​ർ​മ​യു​ടെ ഉ​ത്ത​ര​വു​ക​ൾ റ​ദ്ദാ​ക്കു​ക എ​ന്ന​താ​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കൂ​ട്ട സ്ഥ​ല​മാ​റ്റ​വും ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ലോ​ക് വ​ർ​മ​യു​ടെ അ​ടു​പ്പ​ക്കാ​രെ​യാ​ണ് റാ​വു തെ​റി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.