സം​സ്ഥാ​ന​ത്തി​ന് വ​ലി​യ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​യാ​ണ് ടൂറിസമെന്ന് മു​ഖ്യ​മ​ന്ത്രി
Friday, January 11, 2019 10:46 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തി​ന് വ​ലി​യ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​യാ​ണ് ടൂ​റി​സ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വിനോദ സഞ്ചാരികൾ അ​തി​ഥി​ക​ളാ​ണ്. അ​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​ക്കൊ​ടു​ക്ക​ണം. അ​ടി​ക്ക​ടി​യു​ണ്ടാ​യ ഹ​ർ​ത്താ​ലു​ക​ൾ ടൂ​റി​സം മേ​ഖ​ല​യി​ൽ ചെ​റി​യ പ്ര​ശ്‌​ന​ങ്ങ​ൾ സൃ​ഷ്ടി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നാ​ടി​ന്‍റെ പ്ര​തി​ഷേ​ധം വ​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ വ​രു​മ്പോ​ൾ അ​വ​സാ​ന ഘ​ട്ട​മെ​ന്ന നി​ല​യി​ലാ​ണ് ഹ​ർ​ത്താ​ൽ ന​ട​ത്താ​റു​ള്ള​ത്. ഇ​വി​ടേ​യ്ക്ക് വ​രു​ന്ന​വ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന മു​ന്ന​റി​യി​പ്പ് ചി​ല രാ​ജ്യ​ങ്ങ​ൾ ന​ൽ​കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യെ​ന്നും ടൂ​റി​സം രം​ഗ​ത്തെ വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ഹ​ക​ര​ണം എ​ല്ലാ​വ​രി​ൽ നി​ന്നും ഉ​ണ്ടാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.