ഗ്രൂ​പ്പ് നോ​ക്കി സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ണ​യി​ക്കി​ല്ലെ​ന്ന് ആ​ന്‍റ​ണി
Friday, January 11, 2019 11:27 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഗ്രൂ​പ്പ് നോ​ക്കി സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ണ​യി​ക്കി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം എ.​കെ. ആ​ന്‍റ​ണി. ഗ്രൂ​പ്പി​ന്‍റെ ബ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​കാ​മെ​ന്ന് ആ​രും മ​ന​ക്കോ​ട്ട കെ​ട്ടേ​ണ്ട​തി​ല്ലെന്നും അദ്ദേഹം പറഞ്ഞു.

കീ​ഴ്ഘ​ട​ക​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം തേ​ടി ജ​യ​സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി ഉ​ട​ൻ തു​ട​ങ്ങാ​ൻ സം​സ്ഥാ​ന ഘ​ട​ക​ങ്ങ​ൾ​ക്കു ഹൈ​ക്ക​മാ​ൻ​ഡ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​നു ന​ഷ്ട​പ്പെ​ട്ട ബ​ഹു​ജ​ന പി​ന്തു​ണ വീ​ണ്ടെ​ടു​ക്ക​ണം. മ​ത്സ​രി​ക്കേ​ണ്ട സ്ഥാ​നാ​ർ​ഥി​ക​ളെ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ മു​ക​ളി​ലു​ള്ള ഏ​താ​നും പേ​ർ കൂ​ടി​യി​രു​ന്നു തീ​രു​മാ​നി​ക്കു​ന്ന രീ​തി ഇ​ത്ത​വ​ണ ഉ​ണ്ടാ​കി​ല്ല. സ്ഥാ​നാ​ർ​ഥി​ക​ളെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ആ​ന്‍റ​ണി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.