അ​മ്മ വ​ഴ​ക്കു​പ​റ​ഞ്ഞു; കൗ​മാ​ര​ക്കാ​ര​ൻ മെ​ട്രോ​യ്ക്കു മു​ന്നി​ൽ ചാ​ടി
Saturday, January 12, 2019 7:39 AM IST
ബം​ഗ​ളൂ​രു: മെ​ട്രോ ട്രെ​യി​നി​നു മു​ന്നി​ൽ ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച കൗ​മാ​ര​ക്കാ​ര​ൻ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. ബം​ഗ​ളൂ​രു​വി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വൈ​കി എ​ത്തി​യ​തി​നു അ​മ്മ വ​ഴ​ക്കു​പ​റ​ഞ്ഞ​തി​നു​ള്ള മ​നോ​വി​ഷ​മ​ത്തി​ൽ പ​തി​നെ​ട്ടു​കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.

ട്രെ​യി​ൻ ഡ്രൈ​വ​ർ മ​ദി​വ​ല്ല​പ്പ കൗ​മാ​ര​ക്കാ​ര​ൻ ട്രാ​ക്കി​ലേ​ക്കു ചാ​ടു​ന്ന​തു​ക​ണ്ട് സ​ഡ​ൻ​ബ്രേ​ക്ക് ഉ​പ​യോ​ഗി​ച്ച് ട്രെി​യി​ൻ നി​ർ​ത്തി​യ​താ​ണ് അ​പ​ക​ടം ഒ​ഴി​വാ​ക്കി​യ​ത്. എ​ന്നാ​ൽ വീ​ഴ്ച​യി​ൽ പ​രി​ക്കേ​റ്റ കൗ​മാ​ര​ക്കാ​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​യു​ടെ മാ​താ​പി​താ​ക്ക​ൾ ബം​ഗ​ളൂ​രു​വി​ൽ തു​ന്ന​ൽ​ക്ക​ട ന​ട​ത്തു​ക​യാ​ണ്. സം​ഭ​വ​മ​റി​ഞ്ഞ് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി കു​മാ​ര​സ്വാ​മി ആ​ശു​പ​ത്രി​യി​ലെ​ത്തി കൗ​മാ​ര​ക്കാ​ര​നെ സ​ന്ദ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.