ക​റാ​ച്ചി ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഇ​ന്ത്യ; ആ​രോ​പ​ണ​വു​മാ​യി പാ​ക്കി​സ്ഥാ​ൻ
Saturday, January 12, 2019 8:19 AM IST
ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നി​ലെ ചൈ​നീ​സ് സ്ഥാ​ന​പ​തി​കാ​ര്യാ​ല​യ​ത്തി​നു നേ​ർ​ക്കു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഇ​ന്ത്യ​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ റോ​യാ​ണെ​ന്ന് ആ​രോ​പ​ണം. ചൈ​നീ​സ് എം​ബ​സി​ക്കു നേ​രെ ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ക​റാ​ച്ചി​യി​ലു​ണ്ടാ​യ ആ​ക്ര​മ​ണം റോ​യു​ടെ പി​ന്തു​ണ​യോ​ടെ ന​ട​ന്ന​താ​ണെ​ന്നാ​ണ് പാ​ക്കി​സ്ഥാ​ൻ ആ​രോ​പി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ഇ​ന്ത്യ ആ​രോ​പ​ണം നി​ഷേ​ധി​ച്ചു. കെ​ട്ടി​ച്ച​മ​ച്ച​തും ഇ​ന്ത്യ​യെ കു​റ്റ​പ്പെ​ടു​ത്താ​നു​ള്ള നി​ന്ദ്യ​മാ​യ ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​വു​മാ​ണി​തെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പാ​ക്കി​സ്ഥാ​ൻ ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ഭീ​ക​ര​രെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ​ക്കെ​തി​രെ വി​ശ്വാ​സ​യോ​ഗ്യ​മാ​യ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ക​യും ചെ​യ്യാ​തെ മ​റ്റു​ള്ള​വ​രു​ടെ നേ​ർ​ക്ക് വി​ര​ൽ ചൂ​ണ്ടു​ക​യാ​ണെ​ന്ന് ഇ​ന്ത്യ ആ​രോ​പി​ച്ചു.

ക​റാ​ച്ചി പോ​ലീ​സ് മേ​ധാ​വി അ​മീ​ർ അ​ഹ​മ്മ​ദ് ഷെ​യ്ക്കാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. റോ​യു​ടെ പി​ന്തു​ണ​യോ​ടെ ന​ട​ന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത് അ​ഫ്ഗാ​നി​സ്ഥാ​നി​ലാ​യി​രു​ന്നെ​ന്ന് അ​മീ​ർ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. ചൈ​ന​യ്ക്കും പാ​ക്കി​സ്ഥാ​നും ഇ​ട​യി​ൽ കു​ഴ​പ്പ​ങ്ങ​ൾ ഉ​ണ്ടാ​ക്കാ​നും ചൈ​ന-​പാ​ക്കി​സ്ഥാ​ൻ സാ​മ്പ​ത്തി​ക ഇ​ട​നാ​ഴി അ​ട്ടി​മ​റി​ക്കാ​നു​മാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് അ​മീ​ർ അ​ഹ​മ്മ​ദ് ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.