ടിവി കണ്ടതിന് വീട്ടുകാർ ശകാരിച്ചു; വിദ്യാർഥിനി തൂങ്ങി മരിച്ചു
Saturday, January 12, 2019 1:16 PM IST
കൊ​ല്ലം: ഇരവിപുരത്ത് ഒ​ന്പ​താം​ ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയെ വീ​ട്ടി​നു​ള്ളി​ൽ തൂ​ങ്ങി ​മ​രി​ച്ച നിലയിൽ കണ്ടെത്തി. അ​യ​ത്തി​ൽ ന​ഗ​ർ 156-ൽ ​സ​മീ​റ(14)യാ​ണ് മ​രി​ച്ച​ത്. ടി​വി ക​ണ്ടു​കൊ​ണ്ടി​രു​ന്ന​തി​ന് വീ​ട്ടു​കാ​ർ ശ​കാ​രി​ച്ച​തി​ന്‍റെ വിഷമത്തിൽ പെൺകുട്ടി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ രാത്രിയാണ് സംഭവം. വീ​ട്ടു​കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ര​വി​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.