ബി​എ​സ്പി​യു​ടെ ചി​ന്നം​വി​ളി​ക്ക് എ​സ്പി​യു​ടെ ഡ​ബി​ൾ​ബെ​ൽ; ഉ​ന്നം ബി​ജെ​പി
Saturday, January 12, 2019 1:56 PM IST
ല​ക്നോ: സ​ഖ്യ​പ്ര​ഖ്യാ​പ​ന​ത്തി​നു പി​ന്നാ​ലെ കോ​ൺ​ഗ്ര​സി​നെ​യും ബി​ജെ​പി​യേ​യും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് അ​ഖി​ലേ​ഷ് യാ​ദ​വും മാ​യാ​വ​തി​യും. ബി​ജെ​പി ഭ​ര​ണ​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ അ​തൃ​പ്ത​രാ​ണെ​ന്ന് മാ​യാ​വ​തി പ​റ​ഞ്ഞു. ന​ല്‍​കി​യ വാ​ഗ്ദാ​ന​ങ്ങ​ളൊ​ന്നും ന​ട​പ്പാ​ക്കാ​ന്‍ ബി​ജെ​പി​ക്കാ​യി​ട്ടി​ല്ലെന്നും അവർ കുറ്റപ്പെടുത്തി.

കോ​ൺ​ഗ്ര​സ് മു​ൻ​പ് അ​ടി​യ​ന്ത​രാ​വ​സ്ഥ ന​ട​പ്പാ​ക്ക​യെ​ങ്കി​ൽ ഇ​പ്പോ​ൾ ബി​ജെ​പി രാ​ജ്യ​ത്ത് അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ മാ​യാ​വ​തി ബൊ​ഫോ​ഴ്സാ​ണ് കോ​ൺ​ഗ്ര​സി​ന് വെ​ല്ലു​വി​ളി​യാ​യ​തെ​ങ്കി​ൽ റ​ഫാ​ലാ​യി​രി​ക്കും ബി​ജെ​പി ഭ​ര​ണ​ത്തി​ന്‍റെ അ​ന്ത്യം കു​റി​ക്കു​ക​യെ​ന്നും തു​റ​ന്ന​ടി​ച്ചു.

കോ​ൺ​ഗ്ര​സു​മാ​യു​ള്ള സ​ഹ​ക​ര​ണം ത​ങ്ങ​ൾ​ക്ക് മു​ൻ​പും ക​യ്പേ​റി​യ അ​നു​ഭ​വ​ങ്ങ​ളാ​ണ് സ​മ്മാ​നി​ച്ച​ത്. അ​താ​ണ് കോ​ൺ​ഗ്ര​സി​നേ​ക്കൂ​ടി ചേ​ർ​ത്ത് ഒ​രു സ​ഖ്യ​ത്തേ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​തി​രു​ന്ന​ത്. ദ​രി​ദ്ര​ര്‍, തൊ​ഴി​ലാ​ളി​ക​ള്‍, വ്യാ​പാ​രി​ക​ള്‍, യു​വാ​ക്ക​ള്‍, വ​നി​ത​ക​ള്‍, ദ​ളി​ത​ർ‍, ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​രു​ടെ ഉ​ന്ന​മ​ന​മാ​ണ് ത​ങ്ങ​ളു​ടെ സ​ഖ്യം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഈ ​സ​ഖ്യം പ​ല​ർ​ക്കു​മു​ള്ള മു​ന്ന​റി​യി​പ്പാ​ണെ​ന്ന് പ​റ​ഞ്ഞ് തു​ട​ങ്ങി​യ അ​ഖി​ലേ​ഷും കോ​ൺ​ഗ്ര​സി​നും ബി​ജെ​പി​ക്കും ക​ണ​ക്കി​ന് കൊ​ടു​ത്തു. ബി​ജെ​പി ഭ​ര​ണം ജ​ന​ങ്ങ​ൾ​ക്ക് ദു​രി​തം മാ​ത്ര​മാ​ണ് സ​മ്മാ​നി​ച്ച​തെ​ന്നു പ​റ​ഞ്ഞ അ​ഖി​ലേ​ഷ് യു​പി​യി​ൽ വം​ശീ​യ വി​ദ്വേ​ഷ​വും വ​ർ​ഗീ​യ ല​ഹ​ള​യും സൃ​ഷ്ടി​ക്കാ​നാ​യി​രു​ന്നു ബി​ജെ​പി ശ്ര​മ​മെ​ന്നും തു​റ​ന്ന​ടി​ച്ചു.

ജ​ന​ങ്ങ​ളെ ഭി​ന്നി​പ്പി​ക്കു​ക എ​ന്ന​താ​യി​രു​ന്നു ബി​ജെ​പി​യു​ടെ ല​ക്ഷ്യം. ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്കു​ന്ന​വ​ർ​ക്ക് പോ​ലും ജാ​തി നോ​ക്കി​യാ​ണ് ചി​കി​ത്സ ന​ൽ​കി​യി​രു​ന്ന​ത്. ഇ​തൊ​ന്നും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. അ​ഖി​ലേ​ഷ് പ​റ​ഞ്ഞു. ഇ​രു​പാ​ർ​ട്ടി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​ർ ഇ​നി​മു​ത​ൽ ഒ​റ്റ​ക്കെ​ട്ടാ​യി നി​ൽ​ക്കു​മെ​ന്നു പ​റ​ഞ്ഞ അ​ഖി​ലേ​ഷ് ത​ങ്ങ​ൾ​ക്കി​ട​യി​ൽ ഭി​ന്നി​പ്പു​ണ്ടാ​ക്കാ​ൻ ബി​ജെ​പി ചെ​യ്യാ​വു​ന്ന​തെ​ല്ലാം ചെ​യ്തു​കൊ​ള്ളൂ എ​ന്നും വെ​ല്ലു​വി​ളി​ച്ചു.

മാ​യാ​വ​തി​യെ അ​പ​മാ​നി​ച്ചാ​ൽ അ​ത് ത​ന്നെ അ​പ​മാ​നി​ച്ച​തി​നു തു​ല്യ​മാ​ണെ​ന്നും ഇ​ത് ഇ​നി ഇ​രു​പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്കും ബോ​ധ്യ​മു​ണ്ടാ​ക​ണ​മെ​ന്നും അ​ഖി​ലേ​ഷ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.