കൊ​ട്ടാ​ര​ക്ക​ര​യി​ൽ കെഎസ്ആർടിസി ബസ് കാറിലിടിച്ച് ആറ് മരണം
Saturday, January 12, 2019 2:15 PM IST
കൊ​ല്ലം: എം​സി റോ​ഡി​ൽ കൊ​ട്ടാ​ര​ക്ക​ര ആ​യൂ​രി​നു സ​മീ​പം കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. ചെങ്ങന്നൂർ ആല സ്വദേശി അരുൺ, റാന്നി വടശേരിക്കര തലച്ചിറ കൈലാസ് ഭവനിൽ മിനി (45), ഹർഷ (4) സ്മിത, അഞ്ജന (22) എന്നിവരാണു മരിച്ചത്. മരിച്ചവരെല്ലാം ബന്ധുക്കളാണ്.

കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​റും തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പ​ത്ത​നം​തി​ട്ട​യ്ക്കു പോ​കു​ക​യാ​യി​രു​ന്ന കാ​റും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ടി​പ്പ​ർ ലോ​റി​യെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്ക​വെ കാ​ർ ബ​സി​നടിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അ​പ​ക​ട​ത്തി​ൽ കാ​ർ നി​ശേ​ഷം ത​ക​ർ​ന്നു.



കാർ വെട്ടിപ്പൊളിച്ചാണ് അകത്തു കുടുങ്ങിയ യാത്രികരെ പുറത്തെടുത്തത്. നാല് പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മറ്റൊരാൾ ആശുപത്രിയിൽ എത്തിയതിന് ശേഷവുമാണ് മരിച്ചത്. ബസിലുണ്ടായിരുന്ന ചില യാത്രക്കാർക്കും നേരിയ പരിക്കേറ്റിട്ടുണ്ട്. ഇവരും ചികിത്സ തേടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.