ക​ട​ലി​ൽ അ​ലി​യു​ന്ന ഗ്രാ​മം, അതാണ് ആലപ്പാട്
Saturday, January 12, 2019 2:49 PM IST
ക​രു​നാ​ഗ​പ്പ​ള്ളി:​ കാ​യ​ലി​ന്‍റെയും ​ക​ട​ലിന്‍റെയും ഇ​ട​യി​ൽ സ​മ്പ​ൽ സ​മൃ​ദ്ധ​മാ​യ ഒ​രു ഗ്രാ​മം.​ വ​ര​മ്പു പോ​ലെ സ്ഥി​തി ചെ​യ്യു​ന്ന ഈ ​പ്ര​ദേ​ശം ഒ​രു ബ​ഫ​ർ സോ​ണാ​ണ്.​ ഈ മ​ണ​ൽ ബ​ണ്ട് ത​ക​ർ​ന്നു ക​ഴി​ഞ്ഞാ​ൽ കേ​ര​ളം മ​റ്റൊ​രു മ​ഹാ​ദു​ര​ന്ത​ത്തിലേ​ക്ക് ക​ട​ക്കും എ​ന്ന കാ​ര്യ​ത്തി​ൽ ത​ർ​ക്ക​മി​ല്ല.

ഏ​ക​ദേ​ശം 20 കി.​മീ ദൂ​രം വ​രു​ന്ന തീ​ര​ദേ​ശ ക​രി​മ​ണ​ൽ​ ബ​ണ്ട് സം​ര​ക്ഷി​ക്കേ​ണ്ട​ത് കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ്. കൊ​ല്ലം-കോ​ട്ട​പ്പു​റം ദേ​ശീ​യ ജ​ല​പാ​ത​യി​ൽ ക​രു​നാ​ഗ​പ്പ​ള്ളി ടിഎ​സ് ക​നാ​ലി​നും ക​ട​ലി​നു മ​ധ്യേ​യാ​ണ് ഈപ്ര​ദേ​ശം. ഇ​വ ത​മ്മി​ലു​ള​ള അ​ക​ലം ഇ​പ്പോ​ൾ ഏ​ക​ദേ​ശം അ​ൻ​പ​തു മീ​റ്റ​റി​നു​ള്ളി​ലാ​യി.

ക​ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ കി​ട​ക്കു​ന്ന ഇ​വി​ടു​ത്തെ ജ​ന​ത മ​ൽ​സ്യത്തൊ​ഴി​ലാ​ളി​ക​ളാ​ണ്.​ ഇ​വ​രു​ടെ ഉ​പ​ജീ​വ​ന മാ​ർഗം കൂ​ടി​യാ​ണ്‌ ന​ഷ്ട​പ്പെ​ടു​ന്ന​ത്.​ കേ​ര​ള​ത്തി​ന്‍റെ സൈ​ന്യം എ​ന്ന് മുഖ്യമന്ത്രി പോ​ലും വാഴ്ത്തിയ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷി​ക്ക​ണ​മെ​ങ്കി​ൽ ക​രി​മ​ണ​ൽ ഖ​ന​നം പൂ​ർണ​മാ​യി അ​വ​സാ​നി​പ്പി​ച്ചേ മ​തി​യാ​കൂ.

2004-ൽ ​സു​നാ​മി ഏ​റ്റ​വും നാ​ശം വി​ത​ച്ച​ത് ആ​ല​പ്പാ​ട് അ​ട​ങ്ങു​ന്ന തീ​ര​ത്തായിരുന്നു. ഘനനം ഇങ്ങനെ തുടർന്നാൽ ശക്തികൂടിയ ഒരു തിരമാലയ്ക്ക് പോലും ഇവിടെ ദുരന്തം വിതയ്ക്കാൻ കഴിയും. ആലപ്പാട് തീരം ഇനിയും കു​ഴി​ച്ചു ന​ശി​പ്പി​ക്കാ​ൻ ത​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ലെന്ന പ്ര​ഖ്യാ​പ​ന​മാ​ണ് പ്രദേശവാസികൾ നടത്തിയിരിക്കുന്നത്.

കൊ​ല്ലം ജി​ല്ല​യി​ൽ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കി​ലെ ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്ത് എ​ന്ന പ്ര​ദേ​ശം 1955-ലെ ​ലി​ത്തോ​മാ​പ്പ് പ്ര​കാ​രം 89.5 ച​തു​ര​ശ്ര കി.​മീ ആ​യി​രു​ന്നു.​ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ഐ​ആ​ർ​ഇ ന​ട​ത്തു​ന്ന ക​രി​മ​ണ​ൽ ഖ​ന​നം മൂ​ലം നിലവിൽ 7.6 ച​തു​ര​ശ്ര കി.​മീ ആ​യി ചു​രു​ങ്ങി.​ ഏ​ക​ദേ​ശം ഇ​രു​പ​തി​നാ​യി​രം ഏ​ക്ക​ർ ഭൂ​മി ക​ട​ലാ​യി മാ​റി.

ക​രി​മ​ണ​ൽ ഖ​ന​ന​ത്തോ​ടെ ഒ​രു ഭൂ​പ്ര​ദേ​ശം ത​ന്നെ ഇ​ല്ലാ​താ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ആ​ല​പ്പാ​ട് പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ൾ. വ​ൻ പാ​രി​സ്ഥി​തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾക്ക് ​വ​ഴി​വ​ക്കു​ന്ന ക​രി​മ​ണ​ൽ​ ഖ​ന​നം ഐആ​ർഇ ​നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നാ​ണ് ജ​ന​കീ​യ സ​മ​ര സ​മി​തി​യു​ടെ ആ​വ​ശ്യം. ‌

1965 മു​ത​ലാണ് പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ ഐ​ആ​ർ​ഇ ക​രി​മ​ണ​ൽ ഖ​ന​നം ന​ട​ത്താ​ൻ തു​ട​ങ്ങി​യത്. അ​തോ​ടെ ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ നാ​ശ​വും തു​ട​ങ്ങി.​ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​ദേ​ശ​വാ​സി​ക​ൾ നാടുവി​ട്ടുപോ​കേ​ണ്ടി വ​ന്നു.​ ക​രി​മ​ണ​ൽ ഊറ്റിയൂറ്റി വെ​ള്ള​നത്തു​രു​ത്ത് പ്ര​ദേ​ശം ഇ​ല്ലാ​താ​യിക്കൊണ്ടിരുന്നു. പ്ര​തി​ഷേ​ധം ഉയർന്നപ്പോൾ പ്ര​ദേ​ശ​ത്തെ കു​റ​ച്ചു പേ​ർ​ക്ക് ജോ​ലി ന​ല്കി അപസ്വരങ്ങൾക്ക് തടയിട്ടു.

"സേ​വ് ആ​ല​പ്പാ​ട്' എ​ന്ന ഹാ​ഷ് ടാ​ഗി​ൽ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലും ശ്ര​ദ്ധ നേ​ടി സേ​വ് ആ​ല​പ്പാ​ട് ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള​ സ​മ​രം 72-ാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്നു.​ സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ സേവ് ആലപ്പാട് സമരത്തിന് പിന്തുണയുമായി രംഗത്തെത്തിക്കഴിഞ്ഞു.

സ​ന്തോ​ഷ് ക​രു​നാ​ഗ​പ്പ​ള്ളി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.