ഇ​നി എ​ല്ലാ​വ​രും സം​വ​ര​ണ​ത്തി​ന് അ​ർ​ഹ​ർ; സാ​മ്പ​ത്തി​ക സം​വ​ര​ണ ബി​ൽ രാ​ഷ്ട്ര​പ​തി അം​ഗീ​ക​രി​ച്ചു
Saturday, January 12, 2019 7:06 PM IST
ന്യൂ​ഡ​ൽ​ഹി: ജാ​തി പ​രി​ഗ​ണ​ന​ക​ളി​ല്ലാ​തെ രാ​ജ്യ​ത്തെ പൗ​ര​ൻ​മാ​ർ എ​ല്ലാ​വ​രും ഇ​നി സം​വ​ര​ണ​ത്തി​ന് അ​ർ​ഹ​ർ. പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളും പാ​സാ​ക്കി​യ സാ​മ്പ​ത്തി​ക സം​വ​ര​ണം ബി​ൽ രാ​ഷ്ട്ര​പ​തി അം​ഗീ​ക​രി​ച്ചു. ഇ​തോ​ടെ സാ​മ്പ​ത്തി​ക സം​വ​ര​ണം രാ​ജ്യ​ത്തെ നി​യ​മ​മ​മാ​യി.

രാ​ഷ്ട്ര​പ​തിയുടെ അം​ഗീ​കാ​ര​ത്തി​നു പി​ന്നാ​ലെ കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​വും ഇ​റ​ക്കി. മു​ന്നോ​ക്ക വി​ഭാ​ഗ​ത്തി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്ക് സ​ർ​ക്കാ​ർ ജോ​ലി​യി​ലും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ത്തി​ലും പ​ത്തു ശ​ത​മാ​നം സം​വ​ര​ണം ന​ൽ​കു​ന്ന​താ​ണ് പു​തി​യ നി​യ​മം.

കോ​ൺ​ഗ്ര​സും സി​പി​എ​മ്മും ഉ​ൾ​പ്പെ​ടെ ഏ​താ​ണ്ട് എ​ല്ലാ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടേ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് ഇ​രു​സ​ഭ​ക​ളി​ലും ബി​ൽ പാ​സാ​യ​യ​ത്. അ​തേ​സ​മ​യം അ​ണ്ണാ ഡി​എം​കെ ഇ​തി​നെ എ​തി​ർ​ത്ത് രം​ഗ​ത്തു​വ​ന്നി​രു​ന്നു. അ​വ​ർ ലോ​ക്സ​ഭ ബ​ഹി​ഷ്ക​രി​ച്ചു. ലോ​ക്സ​ഭ​യി​ൽ 323 പേ​രാ​ണ് ബി​ല്ലി​നെ അ​നു​കൂ​ലി​ച്ച​ത്. മൂ​ന്നു പേ​ർ എ​തി​ർ​ത്തു.

രാ​ജ്യ​സ​ഭ​യി​ൽ ഏ​ഴി​നെ​തി​രെ 165 വോ​ട്ടു​ക​ള്‍​ക്കാ​ണ് ബി​ല്‍ പാ​സാ​യ​ത്. ബി​ല്‍ സെ​ല​ക്ട് ക​മ്മി​റ്റി​ക്ക് വി​ട​ണ​മെ​ന്ന​ത് അ​ട​ക്ക​മു​ള്ള കോ​ൺ​ഗ്ര​സ് കൊ​ണ്ടു​വ​ന്ന ഭേ​ദ​ഗ​തി​ക​ള്‍ വോ​ട്ടി​നി​ട്ട് ത​ള്ളി. ഭ​ര​ണ​ഘ​ട​ന​യു​ടെ 15, 16 അ​നുഛേ​ദ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യാ​ണ് പു​തി​യ നി​യ​മം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

രാ​ജ്യ​ച​രി​ത്ര​ത്തി​ൽ ത​ന്നെ പ്ര​ധാ​ന​പ്പെ​ട്ട സം​ഭ​വ​മാ​ണി​തെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ള്‍​ക്കും നീ​തി​യെ​ത്തി​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​തി​ന​കം ത​ന്നെ ദ​ളി​ത് സം​ഘ​ട​ന​ക​ൾ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. സാ​മ്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​നും നൊ​ബേ​ൽ‌ പു​ര​സ്കാ​ര ജേ​താ​വ് അ​മൃ​ത്യാ സെ​ൻ അ​ട​ക്കം പ്ര​മു​ഖ​രും സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തോ​ട് ക​ടു​ത്ത വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

എ​ല്ലാ പൗ​ര​ൻ​മാ​രെ​യും സം​വ​ര​ണ​ത്തി​ന്‍റെ കീ​ഴി​ൽ കൊ​ണ്ടു​വ​രി​ക എ​ന്നാ​ൽ സം​വ​ര​ണ​ത്തെ അ​ട്ടി​മ​റി​ക്ക​ലാ​ണെ​ന്ന് അ​മൃ​ത്യാ സെ​ൻ പ​റ​ഞ്ഞു. സാ​മ്പ​ത്തി​ക സം​വ​ര​ണ​ത്തി​നെ​തി​രെ ഏ​താ​നും പേ​ർ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചി​ട്ടു​മു​ണ്ട്.‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.