വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് സ്വേഛാ​ധി​പ​ത്യ​വും ജ​നാ​ധി​പ​ത്യ​വും ത​മ്മി​ലു​ള്ള പോ​രാ​ട്ടമെന്ന് കോൺഗ്രസ്
Saturday, January 12, 2019 11:09 PM IST
ന്യൂ​ഡ​ൽ​ഹി: വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​സ​ഹാ​യ​രും ശ​ക്ത​രും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​കു​മെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ​രി​ഹാ​സ​ത്തി​നു അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ച​ടി​ച്ച് കോ​ൺ​ഗ്ര​സ്. സ്വേഛാ​ധി​പ​ത്യ​വും ജ​നാ​ധി​പ​ത്യ​വും ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​കും വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് കോ​ൺ​ഗ്ര​സ് പ​റ​ഞ്ഞു.

വാ​ച​ക​മ​ടി​ക്കു​ന്ന​വ​രും ഭ​ര​ണ​നി​ർ​വ​ഹ​ണം അ​റി​യു​ന്ന​വ​രും ത​മ്മി​ലാ​ണ് പോ​രാ​ട്ട​മെ​ന്നും കോ​ൺ​ഗ്ര​സ് വ​ക്താ​വ് മ​നീ​ഷ് തി​വാ​രി ചൂ​ണ്ടി​ക്കാ​ട്ടി. മോ​ദി ബി​ജെ​പി നി​ർ​വാ​ഹ​ക സ​മി​തി​യോ​ഗ​ത്തി​ൽ മ​ണി​ക്കൂ​റു​ക​ൾ സം​സാ​രി​ച്ചു. എ​ന്നാ​ൽ നോ​ട്ട് നി​രോ​ധ​ന​ത്തെ​ക്കു​റി​ച്ചോ അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്ത തൊ​ഴി​ൽ സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചോ രാ​ജ്യ​ത്താ​ക​മാ​ന​മു​ള്ള കാ​ർ​ഷി​ക ത​ക​ർ​ച്ച​യെ​ക്കു​റി​ച്ചോ അ​ദ്ദേ​ഹം ഒ​ന്നും മി​ണ്ടി​യി​ല്ല- തി​വാ​രി പ​റ​ഞ്ഞു.

ബി​ജെ​പി​യു​ടെ ഭ​ര​ണ​കാ​ല​ത്ത് ഭീ​ക​രാ​ക്ര​മ​ണം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ പ്ര​സ്താ​വ​ന​യേ​യും മ​നീ​ഷ് തി​വാ​രി ചോ​ദ്യം ചെ​യ്തു. ഇ​ത് സ​ത്യ​മാ​ണെ​ങ്കി​ൽ, 19 സൈ​നി​ക​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഉ​റി ആ​ക്ര​മ​ണം എ​ന്താ​യി​രു​ന്നു? പ​ത്താ​ൻ​കോ​ട്ട് ഭീ​ക​രാ​ക്ര​മ​ണം എ​ന്താ​യി​രു​ന്നു തി​വാ​രി ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.