കോം​ഗോ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്: വീ​ണ്ടും വോ​ട്ടെ​ണ്ണ​ണമെ​ന്ന് എതിർ സ്ഥാനാർഥി
Sunday, January 13, 2019 5:11 AM IST
കി​ൻ​ഷാ​സ: ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഒ​ഫ് കോം​ഗോ​യി​ലെ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം റ​ദ്ദാ​ക്ക​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന മാ​ർ​ട്ടി​ൻ ഫാ​യ​ലു രം​ഗ​ത്ത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി​യാ​ണ് ഫെ​ലി​ക്സ് ടി​ഷി​സെ​ക്കെ​ഡി വി​ജ​യി​ച്ച​ത്. വോ​ട്ടു​ക​ൾ വീ​ണ്ടും എ​ണ്ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫാ​ല​യു കോ​ട​തി​യെ സ​മീ​പി​ച്ചു.

തെ​ര​ഞ്ഞ​ടു​പ്പി​ൽ 38 ശ​ത​മാ​നം വോ​ട്ടു നേ​ടി​യാ​ണ് ടി​ഷി​സെ​ക്കെ​ഡി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ക​ബി​ല നി​ർ​ത്തി​യ ഇ​മ്മാ​നു​വ​ൽ റാ​മ​സാ​നി​ക്ക് 23 ശ​ത​മാ​നം വോ​ട്ടേ ല​ഭി​ച്ചു. അ​തേ​സ​മ​യം, ഫാ​യ​ലു​വി​ന് 34 ശ​ത​മാ​നം വോ​ട്ടേ ല​ഭി​ച്ചു​ള്ളൂ. എ​ന്നാ​ൽ ഫാ​യ​ലു​വി​നാ​ണ് കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ കി​ട്ടി​യ​തെ​ന്ന് നി​രീ​ക്ഷ​ക​ർ പ​റ​ഞ്ഞി​രു​ന്നു.

2001 മു​ത​ൽ ഭ​രി​ക്കു​ന്ന ക​ബി​ല ര​ണ്ടു വ​ർ​ഷം മു​മ്പ് സ്ഥാ​ന​മൊ​ഴി​യേ​ണ്ട​താ​യി​രു​ന്നു. ര​ണ്ടു വ​ർ​ഷം വൈ​കി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.