യു​പി പി​ടി​ക്കാ​ൻ പൂ​ഴി​ക്ക​ട​ക​നു​മാ​യി കോ​ണ്‍​ഗ്ര​സ്
Sunday, January 13, 2019 5:54 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​നെ ത​ഴ​ഞ്ഞ് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ​ഖ്യം രൂ​പീ​ക​രി​ച്ച ബി​എ​സ്പി​യെ​യും എ​സ്പി​യെ​യും നേ​രി​ടാ​ൻ പു​തി​യ ത​ന്ത്ര​വു​മാ​യി കോ​ണ്‍​ഗ്ര​സ്. കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ഖ​മാ​യ രാ​ഹു​ൽ ഗാ​ന്ധി​യെ ത​ന്നെ മു​ഖ്യ ആ​യു​ധ​മാ​ക്കി​യാ​ണ് കോ​ണ്‍​ഗ്ര​സ് യു​പി പി​ടി​ക്കാ​ൻ ത​ന്ത്രം പ​യ​റ്റു​ന്ന​ത്.

യു​എ​ഇ സ​ന്ദ​ർ​ശി​ക്കു​ന്ന രാ​ഹു​ൽ തി​രി​ച്ചെ​ത്തി​യാ​ൽ ഉ​ട​ൻ യു​പി കേ​ന്ദ്രീ​ക​രി​ച്ച് റാ​ലി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് ല​ക്ഷ്യം. 15 റാ​ലി​ക​ളി​ലാ​ണ് പാ​ർ​ട്ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളും കാ​ർ​ഷി​ക മേ​ഖ​ല നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​ച​ര​ണം നടത്താൻ പദ്ധതിയിടുന്നത്.

കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ ഇ​തി​നാ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യാ​ണ് സൂ​ച​ന. അ​ടു​ത്തി​ടെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന രാ​ജ​സ്ഥാ​നി​ലും ഛത്തീ​സ്ഗ​ഡി​ലും മ​ധ്യ​പ്ര​ദേ​ശി​ലും രാ​ഹു​ലി​ന്‍റെ ത​ന്ത്ര​ങ്ങ​ൾ ഫ​ലം ക​ണ്ടി​രു​ന്നു.

കോ​ണ്‍​ഗ്ര​സ് ബി​എ​സ്പി​യും എ​സ്പി​യു​മാ​യി സ​ഖ്യ​ത്തി​നു ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു പാ​ർ​ട്ടി​ക​ളും കൈ​കോ​ർ​ത്ത​ത്. 26 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​രു പാ​ർ​ട്ടി​ക​ളും സ​ഖ്യ​ത്തി​ലെ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.