ഇ​ന്ധ​ന വി​ല ക​ത്തി​ക്ക​യ​റു​ന്നു; പെ​ട്രോ​ളി​ന് 50 പൈ​സ വ​ർ​ധിച്ചു; ഡീ​സ​ൽ അ​തു​ക്കും മേ​ലെ
Sunday, January 13, 2019 7:52 AM IST
കൊ​ച്ചി: ഇ​ന്ധ​ന വി​ല ക​ത്തി​ക്ക​യ​റു​ന്നു. തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും ഇ​ന്ധ​ന വി​ല വ​ർ​ധി​ച്ചു. ഇ​ന്ന് പെ​ട്രോ​ളി​ന് 50 പൈ​സ​യും ഡീ​സ​ലി​ന് 62 പൈ​സ​യും വ​ർ​ധി​ച്ചു. നാ​ല് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 1.28 രൂ​പ​യും ഡീ​സ​ലി​ന് 1.53 രൂ​പ​യും വ​ർ​ധി​ച്ചു.

കൊ​ച്ചി​യി​ൽ ഇ​ന്ന് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 71.69 രൂ​പ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 67.21 രൂ​പ​യു​മാ​ണ് വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 72.96 രൂ​പ​യും ഡീ​സ​ൽ ലി​റ്റ​റി​ന് 68.51 രൂ​പ​യു​മാ​ണ് വി​ല.

അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ക്രൂ​ഡ‌് ഓ​യി​ലി​ന്‍റെ വി​ല കൂ​ടി​യ​തി​നെ തു​ട​ർ​ന്നാ​ണ‌് ഇ​ന്ധ​ന​വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​യ​ത്. ക്രൂ​ഡ് വി​ല ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​തി​നാ​ൽ വ​രും ദി​വ​സ​ങ്ങ​ളി​ലും ഇ​ന്ധ​ന വി​ല ഉ​യ​രാ​നാ​ണ് സാ​ധ്യ​ത​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.