അ​ലോ​ക് വ​ർ​മ​യ്ക്കെ​തി​രേ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ
Sunday, January 13, 2019 9:40 AM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​ഐ ത​ല​പ്പ​ത്തു​നി​ന്ന് സ​ർ​ക്കാ​ർ തെ​റി​പ്പി​ച്ച​തി​നു പി​ന്നാ​ലെ അ​ലോ​ക് വ​ർ​മ​യ്ക്കെ​തി​രേ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​നും ശി​പാ​ർ​ശ. കേ​ന്ദ്ര വി​ജി​ല​ൻ​സ് ക​മ്മീ​ഷ​നാ​ണ് സർക്കാരിന് ശി​പാ​ർ​ശ ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം, അ​സ്താ​ന​യെ സം​ര​ക്ഷി​ക്കാ​ൻ സി​വി​സി പ​ക്ഷം പി​ടി​ക്കു​ന്നു​വെ​ന്ന് അ​ലോ​ക് വ​ർ​മ ആ​രോ​പി​ച്ചു. അ​സ്താ​ന​യെ സം​ര​ക്ഷി​ക്കാ​ൻ സി​വി​സി നേ​രി​ൽ ക​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും വ​ർ​മ വ്യ​ക്ത​മാ​ക്കി.

സി​ബി​ഐ ഡ​യ​റ​ക്ട​ർ സ്ഥാ​ന​ത്തുനി​ന്ന് ഉ​ന്ന​താ​ധി​കാ​ര സ​മി​തി നീ​ക്കംചെ​യ്ത​തു തി​ടു​ക്ക​ത്തി​ലെ​ടു​ത്ത ന​ട​പ​ടി​യാ​ണെ​ന്നു കു​റ്റ​പ്പെ​ടു​ത്തി റി​ട്ട. ജ​സ്റ്റീ​സ് എ.​കെ. പ​ട്നാ​യി​ക് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.