ഫ്രാ​ൻ​സി​ൽ പ്ര​തി​ഷേ​ധം ആ​ളി​പ്പ​ട​രു​ന്നു; മ​ഞ്ഞ​ക്കു​പ്പാ​യ​ക്കാ​ർ വീ​ണ്ടും തെ​രു​വി​ലി​റ​ങ്ങി
Sunday, January 13, 2019 10:46 AM IST
പാ​രീ​സ്: സ​ർ​ക്കാ​ർ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തു​ട​ർ​ച്ച​യാ​യ ഒ​ന്പ​താം ശ​നി​യാ​ഴ്ച​യും ഫ്രാ​ൻ​സി​ൽ മ​ഞ്ഞ​ക്കു​പ്പാ​യ​ക്കാ​ർ തെ​രു​വി​ലി​റ​ങ്ങി. ത​ല​സ്ഥാ​ന​മാ​യ പാ​രീ​സി​ലും രാ​ജ്യ​ത്തി​ന്‍റെ മ​റ്റു സ്ഥ​ല​ങ്ങ​ളി​ലു​മാ​യി എ​ണ്‍​പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​രാ​ണ് സ​മ​ര​ത്തി​നി​റ​ങ്ങി​യ​ത്. 244 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സ​മ​രം നേ​രി​ടാ​ൻ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പോ​ലീ​സു​കാ​രെ​യാ​ണ് നി​യോ​ഗി​ച്ചി​രു​ന്ന​ത്. പാ​രീ​സി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു​നേ​രെ ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ക്കു​ക​യും ചെ​യ്തു. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​യ്ക്കെ​തി​രേ തു​ട​ങ്ങി​യ സ​മ​രം വി​ദ്യാ​ഭ്യാ​സ പ​രി​ഷ്കാ​രം ഉ​ൾ​പ്പെ​ടെ​യു​ള്ള പു​തി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് തു​ട​രു​ന്ന​ത്.

അ​തേ​സ​മ​യം, പ്ര​ക്ഷോ​ഭ​ത്തെ നേ​രി​ടാ​ൻ ദേ​ശീ​യ സം​വാ​ദ​ത്തി​ന് ത​യാ​റാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ അ​റി​യി​ച്ചു. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന റ​ദ്ദാ​ക്കി​യ​തി​നു കൂ​ടാ​തെ മ​റ്റു​ചി​ല അ​നു​കൂ​ല്യ​ങ്ങ​ളും അ​നു​വ​ദി​ക്കാ​ൻ മാ​ക്രോ​ണ്‍ ത​യാ​റാ​യെ​ങ്കി​ലും സ​മ​ര​ക്കാ​ർ ക​ടും​പി​ടു​ത്തം ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.