ചൈ​ന​യി​ൽ ഖ​നി അ​പ​ക​ടം; 21 തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു
Sunday, January 13, 2019 11:10 AM IST
ബെ​യ്ജിം​ഗ്: ചൈ​ന​യി​ലെ ഷാം​ഗ്സി പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ ക​ൽ​ക്ക​രി ഖ​നി അ​പ​ക​ട​ത്തി​ൽ 21 തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. ഖനിയിൽ കു​ടു​ങ്ങി​യ 66 തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഷെ​ൻ​മു​വി​ലെ ലി​ജാം​ഗോ ഖ​നി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഖ​നി​യു​ടെ മു​ക​ൾ​ഭാ​ഗം ഇ​ടി​ഞ്ഞു താ​ഴേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ സ​മ​യ​ത്ത് നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ളാ​ണ് ഖ​നി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്ര​വി​ശ്യ ഭ​ര​ണ​കൂ​ടം അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​താ​യി വാ​ർ​ത്താ ഏ​ജ​ൻ​സി​യാ​യ സി​ൻ​ഹു​വ റി​പ്പോ​ർ​ട്ട് ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.