യു​പി​യി​ലെ മ​ഹാ​സ​ഖ്യം അ​പൂ​ർ​ണ​മെ​ന്ന് ശി​വ്പാ​ൽ യാ​ദ​വ്
Sunday, January 13, 2019 11:31 AM IST
ല​ക്നോ: ലോ​ക​സ്ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ന്നം​വ​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ രൂ​പം​കൊ​ണ്ട എ​സ്പി- ബി​എ​സ്പി സ​ഖ്യ​ത്തി​നെ​തി​രെ മു​ൻ യു​പി മ​ന്ത്രി ശി​വ്പാ​ൽ യാ​ദ​വ്. താ​നും ത​ന്‍റെ പാ​ർ​ട്ടി​യു​മൊ​ന്നും ഒ​പ്പ​മി​ല്ലാ​തെ സ​ഖ്യം പൂ​ർ​ണ​മാ​കി​ല്ലെ​ന്ന് യാ​ദ​വ് പ​റ​ഞ്ഞു.

അ​ഖി​ലേ​ഷു​മാ​യി ഇ​ട​ഞ്ഞ ശേ​ഷം പ്ര​ഗ​തി​ശീ​ൽ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി-​ലോ​ഹ്യ എ​ന്ന പേ​രി​ൽ യാദവ് പാ​ർ​ട്ടി രൂ​പീ​ക​രി​ച്ചി​രു​ന്നു.പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​ര​ണ​ത്തി​നു ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ് ശി​വ്‌​പാ​ൽ യാ​ദ​വ് ഒ​രു സ​ഖ്യ​സാ​ധ്യ​ത​തേടു​ന്ന​ത്.

ശ​നി​യാ​ഴ്ച​യാ​ണ് മാ​യാ​വ​തി​യും അ​ഖി​ലേ​ഷും ചേ​ർ​ന്ന് എ​സ്പി-​ബി​എ​സ്പി സ​ഖ്യം പ്ര​ഖ്യാ​പി​ച്ച​ത്. 38 സീ​റ്റു​ക​ളി​ൽ ഇ​രു​പാ​ർ​ട്ടി​ക​ളും മ​ത്സ​രി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചി​രു​ന്നു. ബി​ജെ​പി​യേ​യും കോ​ൺ​ഗ്ര​സി​നെ​യും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ഇ​രു​വ​രും രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.