വിജയ് ശങ്കറും ശുഭ്മാൻ ഗില്ലും ഇന്ത്യൻ ടീമിൽ
Sunday, January 13, 2019 12:11 PM IST
മും​ബൈ: സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേരിൽ സ​സ്‌​പെ​ന്‍​ഷ​ന്‍ നേ​രി​ടു​ന്ന ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ, കെ.​എ​ല്‍. രാ​ഹു​ല്‍ എ​ന്നി​വ​ര്‍​ക്ക് പ​ക​ര​ക്കാ​രെ ബി​സി​സി​ഐ പ്ര​ഖ്യാ​പി​ച്ചു. വി​ജ​യ് ശ​ങ്ക​റി​നേ​യും ശു​ഭ്മാ​ന്‍ ഗി​ല്ലി​നേ​യു​മാ​ണ് ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​മ്പ​യ്ക്കു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

വി​ജ​യ് ശ​ങ്ക​ര്‍ ഓ​സ്‌​ട്രേ​ലി​യ​ക്കെ​തിരേ അ​ഡ്ലെ​യി​ഡി​ൽ ന​ട​ക്കു​ന്ന ര​ണ്ടാം ഏ​ക​ദി​ന​ത്തി​നു മു​ന്നോ​ടി​യാ​യി ഇ​ന്ത്യ​ന്‍ ടീ​മി​നൊ​പ്പം ചേ​രും. അ​തേ​സ​മ​യം ശു​ഭ്മാ​ന്‍ ഗി​ല്‍ ന്യൂ​സി​ല​ന്‍​ഡ് പ​ര്യ​ട​ന​ത്തി​ന് മു​മ്പേ ടീ​മി​ന്‍റെ ഭാ​ഗ​മാ​കു​ക​യു​ള്ളു. ഇ​രു​വ​ർ​ക്കും ട്വ​ന്‍റി- 20 ടീ​മി​ലും ഇ​ടം ല​ഭി​ച്ചി​ട്ടു​ണ്ട്.

പ​ത്തൊ​ന്പ​തു​കാ​ര​നാ​യ ശു​ഭ്മാ​ന്‍ ഗി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​ലെ​ത്തു​ന്ന​ത്. വി​ജ​യ് ശ​ങ്ക​ര്‍ ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​ന​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഒ​രു സ്വ​കാ​ര്യ ടെ​ലി​വി​ഷ​ന്‍ ഷോ​യി​ലെ പ​രി​പാ​ടി​യി​ല്‍ സ്ത്രീ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​താ​ണ് പാ​ണ്ഡ്യ​യ്ക്കും രാ​ഹു​ലി​നും വി​ന​യാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.