ക​ർ"​നാ​ട​കം'​തു​ട​രു​ന്നു: ഒ​രു കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ കൂ​ടി ബി​ജെ​പി ക്യാ​ന്പി​ൽ
Wednesday, January 16, 2019 9:51 AM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​ത്തി​ലെ കോ​ണ്‍​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ർ​ക്കാ​രി​നെ വീ​ഴ്ത്താ​നു​ള്ള ബി​ജെ​പി ശ്ര​മ​ത്തി​നെ തു​ട​ർ​ന്നു​ണ്ടാ​യ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി തു​ട​രു​ന്നു. ഒ​രു കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ കൂ​ടി ബി​ജെ​പി ക്യാ​ന്പി​ലെ​ത്തി. കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ പ്ര​താ​പ​ഗൗ​ഡ പാ​ട്ടീ​ലാ​ണ് ഇ​ന്ന് പു​ല​ര്‍​ച്ച​യോ​ടെ മും​ബൈ​യി​ലെ ഹോ​ട്ട​ലി​ല്‍ എ​ത്തി​യ​ത്.

നി​ല​വി​ല്‍ ഏ​ഴ് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രാ​ണ് മും​ബൈ​യി​ല്‍ ഉ​ള്ള​തെ​ന്നാ​ണ് വി​വ​രം. ഇ​വ​രെ തി​രി​ച്ചെ​ത്തി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ശ്ര​മം ന​ട​ത്തു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം സ്വ​ത​ന്ത്ര എം​എ​ൽ​എ എ​ച്ച്. നാ​ഗേ​ഷ്, കെ​പി​ജെ​പി അം​ഗം ആ​ർ. ശ​ങ്ക​ർ എ​ന്നി​വ​ർ സ​ർ​ക്കാ​രി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ എം​എ​ൽ​എ​മാ​ർ പി​ന്തു​ണ​യു​മാ​യി എ​ത്തു​മെ​ന്നാ​ണ് ബി​ജെ​പി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ചി​ല എം​എ​ൽ​എ​മാ​രു​മാ​യി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും ചെ​യ്തു. ഇ​തി​നി​ടെ കോ​ൺ​ഗ്ര​സ്‌-​ജെ​ഡി​എ​സ് എം​എ​ൽ​എ​മാ​രെ ബി​ഡ​ദി​യി​ലെ റി​സോ​ർ​ട്ടി​ലേ​ക്ക് മാ​റ്റി​യേ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കേ കോ​ൺ​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ർ​ക്കാ​രി​നെ വീ​ഴ്ത്തു​ക​യെ​ന്ന​താ​ണു ബി​ജെ​പി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. കോ​ൺ​ഗ്ര​സ്-​ജെ​ഡി​എ​സ് സ​ഖ്യ​ത്തി​ന് 120 എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. മൂ​ന്ന പേ​ർ കൂ​റു മാ​റി​യ​തോ​ടെ ഇ​ത് 117 ആ​യി. 224 അം​ഗ സ​ഭ​യി​ൽ കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത് 113 പേ​രു​ടെ പി​ന്തു​ണ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.