വൈ​ദ്യു​തി ല​ഭി​ക്കും മു​ൻ​പേ ബി​ൽ: ഷോ​ക്കേ​റ്റ് കു​ടും​ബം
Wednesday, January 16, 2019 11:11 AM IST
ഭോ​പ്പാ​ൽ: വൈ​ദ്യു​തി ല​ഭി​ക്കും മു​ൻ​പേ ബി​ൽ എ​ത്തി. മ​ധ്യ​പ്ര​ദേ​ശി​ലെ ച​പാ​ര​ൻ ഗ്രാ​മ​ത്തി​ലെ കു​ടും​ബ​ത്തി​നാ​ണ് മീ​റ്റ​ർ ക​ണ​ക്ഷ​ൻ ല​ഭി​ക്കു​ന്ന​തി​നു മു​ൻ​പ് ബി​ൽ എ​ത്തി​യ​ത്.

ര​ണ്ടാം ത​വ​ണ​യാ​ണ് ത​നി​ക്ക് ബി​ൽ ല​ഭി​ക്കു​ന്ന​തെ​ന്നും ഇ​തു​വ​രെ വൈ​ദ്യു​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും കു​ടും​ബ​നാ​ഥ​ൻ പ​റ​ഞ്ഞു. താ​ൻ ആ​ശ​ങ്ക​യി​ലാ​ണെ​ന്നും വൈ​ദ്യു​തി ബോ​ർ​ഡ് എ​ന്തെ​ങ്കി​ലും ചെ​യ്യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വൈ​ദ്യു​തി പോ​സ്റ്റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടി​ല്ലെ​ന്നും പി​ന്നെ എ​ങ്ങ​നെ​യാ​ണ് ബി​ൽ അ​യ​ക്കു​ന്ന​തെ​ന്നും മ​റ്റൊ​രു ഗ്രാ​മ​വാ​സി ചോ​ദി​ച്ചു. ഇ​ത് ഗു​രു​ത​ര​മാ​യ പ്ര​ശ്ന​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം ജ​ന​ങ്ങ​ൾ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​ത് അ​ന്വേ​ഷി​ക്കാ​നാ​യി ജൂ​ണി​യ​ർ എ​ൻ​ജീ​നി​യ​റെ സ്ഥ​ല​ത്തേ​യ്ക്ക് അ​യ​ച്ചു​വെ​ന്നും സൂ​പ്ര​ണ്ട് എ​ൻ​ജീ​നി​യ​ർ സ​ഞ്ജ​യ് നി​ഗം പ​റ​ഞ്ഞു. ഈ ​വീ​ടു​ക​ളി​ൽ മീ​റ്റ​ർ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും ബി​ൽ അ​യ​ച്ച​ത് സ്വ​ഭാ​ഭി​ക ന​ട​പ​ടി​യാ​ണെ​ന്നും സ​ഞ്ജ​യ് കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.