ച​ർ​ച്ച പ​രാ​ജ​യം: ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി പ​ണി​മു​ട​ക്ക്
Wednesday, January 16, 2019 11:39 AM IST
തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം​ഡി ടോ​മി​ൻ ത​ച്ച​ങ്ക​രി തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ടു. ച​ർ​ച്ച​യി​ൽ ഗു​ണ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​കാ​ത്ത​തി​നാ​ൽ ഇ​ന്ന് അ​ർ​ധ​രാ​ത്രി മു​ത​ൽ ന​ട​ത്താ​നി​രി​ക്കു​ന്ന പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് യൂ​ണി​യ​നു​ക​ൾ അ​റി​യി​ച്ചു.

കെ​എ​സ്ആ​ർ​ടി​സി​യെ ത​ക​ർ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് എം​ഡി ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ ഗ​താ​ഗ​ത​മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ ത​ങ്ങ​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്നും യൂ​ണി​യ​ൻ നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

അ​ശാ​സ്ത്രീ​യ​മാ​യ ഡ്യൂ​ട്ടി പ​രി​ഷ്കാ​രം മൂ​ല​മു​ണ്ടാ​യ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്കു​ക, അ​പ​ക​ടം ഉ​ൾ​പ്പെ​ടെ​യു​ണ്ടാ​യി അ​വ​ധി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന ജീ​വ​ന​ക്കാ​രെ തി​രി​ച്ചെ​ടു​ക്കാ​ത്ത ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്കു​ക, ശ​ന്പ​ള​പ​രി​ഷ്ക​ര​ണം സം​ബ​ന്ധി​ച്ച ച​ർ​ച്ച ആ​രം​ഭി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്കി​ന് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.