കൊ​ളീ​ജി​യം ശി​പാ​ർ​ശ​യ്ക്കെ​തി​രെ ജ​സ്റ്റീ​സ് എ​സ്.​കെ. കൗ​ൾ
Wednesday, January 16, 2019 11:42 AM IST
ന്യൂ​ഡ​ൽ​ഹി: സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് ര​ണ്ട് ജ​ഡ്ജി​മാ​രെ ശി​പാ​ർ​ശ ചെ​യ്ത കൊ​ളീ​ജി​യം തീ​രു​മാ​ന​ത്തി​നെ​തി​രെ ജ​സ്റ്റീ​സ് എ​സ്.​കെ. കൗ​ൾ രം​ഗ​ത്ത്. ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന​യെ സീ​നി​യോ​റി​റ്റി മ​റി​ക​ട​ന്നാ​ണ് സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് കൊ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്ത​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ജ​സ്റ്റീ​സ് എ​സ്.​കെ. കൗ​ൾ ചീ​ഫ് ജ​സ്റ്റീ​സി​നു ക​ത്ത​യ​ച്ചു.

ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​നെ ഒ​ഴി​വാ​ക്കി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജ​ഡ്ജി​യാ​യ ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന​യെ 32 പേ​രു​ടെ സീ​നി​യോ​റി​റ്റി മ​റി​ക​ട​ന്നാ​ണ് ശി​പാ​ർ​ശ ചെ​യ്തി​രു​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം.

ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദി​നേ​ശ് മ​ഹേ​ശ്വ​രി​യെ​യും ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന​യെ​യു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.