ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​ന​ത്തി​ലെ ശ​ര​ണം​വി​ളി: പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​തൃ​പ്തി; ശ്രീ​ധ​ര​ൻ​പി​ള്ള​യെ ശാ​സി​ച്ചു
Wednesday, January 16, 2019 12:12 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​ല്ലം ബൈ​പ്പാ​സി​ന്‍റെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സം​സാ​രി​ക്കു​ന്ന​തി​നി​ടെ സ​ദ​സി​ൽ നി​ന്ന് ശ​ര​ണ​വി​ളി​യും കൂ​വ​ലും ഉ​യ​ർ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്ര മോ​ദി​ക്ക് കടുത്ത അ​തൃ​പ്തി. താ​ൻ കൂ​ടി പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഭ​വ​മു​ണ്ടാ​യ​തി​ൽ ശ​ക്ത​മാ​യ നീ​ര​സ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ബിജെപി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ച​ത്.

ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​ന​ത്തി​നു ശേ​ഷം കൊല്ലം പീ​ര​ങ്കി മൈ​താ​നി​യി​ലെ എ​ൻ​ഡി​എ​യു​ടെ സ​മ്മേ​ള​ന​ത്തി​ലും പ​ങ്കെ​ടു​ത്ത് പ​ദ്മനാ​ഭസ്വാ​മി ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം സം​സ്ഥാ​ന നേ​താ​ക്ക​ളോ​ട് ചോ​ദി​ച്ച​ത്. സം​സ്ഥാ​ന അധ്യക്ഷൻ പി​.എ​സ്. ശ്രീ​ധ​ര​ൻപി​ള്ള​യോ​ടാ​ണ് ഇ​ക്കാ​ര്യം തിരക്കിയത്. എംപിമാരായ വി.മുരളീധരൻ, സുരേഷ്ഗോപി എന്നിവരും സമീപത്തുണ്ടായിരുന്നു.

ബ​ഹ​ളംവ​ച്ച​ത് ബിജെ​പി പ്ര​വ​ർ​ത്ത​ക​ര​ല്ലെ​ന്നും മ​റ്റാ​രോ ആ​ണെ​ന്നുമാണ് ശ്രീ​ധ​ര​ൻ​പി​ള്ള പ്ര​ധാ​ന​മ​ന്ത്രി​യെ അറിയിച്ചത്. താ​ൻ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള അ​പ​സ്വ​രം ഉ​യ​ർ​ന്ന​തി​ൽ ശ​ക്ത​മാ​യ ഭാ​ഷ​യി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ്ര​തി​ക​രി​ച്ച​തെ​ന്നാ​ണ് ബി​ജെ.പി വൃ​ത്ത​ങ്ങ​ൾ ത​ന്നെ സ്ഥിരീകരിച്ചു.

ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളു​ടെ വ​ലി​യ സം​ഘം ത​ന്നെ പ​രി​പാ​ടി റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ കൊ​ല്ല​ത്തു​ണ്ടാ​യി​രു​ന്നു. രാ​ജ്യം മു​ഴു​വ​ൻ ശ്ര​ദ്ധി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ബ​ഹ​ളം ഉ​യ​ർ​ന്ന​ത് ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​നും അ​മ​ർ​ഷ​മു​ണ്ട്. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് കേ​ന്ദ്ര നേ​തൃ​ത്വം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടേ​ക്കു​മെ​ന്ന സൂ​ച​ന​യും പു​റ​ത്തു​വ​രു​ന്നുണ്ട്.

ബൈ​പ്പാ​സ് ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ മു​ഖ്യ​മ​ന്ത്രി സം​സാ​രി​ക്കാ​ൻ എ​ഴു​ന്നേ​റ്റ​പ്പോ​ഴാ​ണ് സ​ദ​സി​ൽ നി​ന്ന് ശ​ര​ണം​വി​ളി​യും കൂ​വ​ലും ഉ​യ​ർ​ന്ന​ത്. ബ​ഹ​ളം ശ​ക്ത​മാ​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ ഇ​തി​നെ​തി​രെ പ്ര​തി​ക​രി​ച്ചു. ശ​ബ്ദ​മു​ണ്ടാ​ക്കാ​നാ​യി കൂ​റേ​പ്പേ​ർ വ​ന്നി​ട്ടു​ണ്ട്. മി​ണ്ടാ​തി​രി​ക്കു​ന്ന​താ​ണ് ന​ല്ല​ത്. ഒ​രു യോ​ഗ​ത്തി​ന് അ​തി​ന്‍റേ​താ​യ അ​ച്ച​ട​ക്ക​മു​ണ്ട്. എ​ന്തു കാ​ണി​ക്കാ​നു​ള്ള വേ​ദി​യാ​ണ് യോ​ഗ​മെ​ന്ന് ക​രു​ത​ത​രു​തെ​ന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

മു​ഖ്യ​മ​ന്ത്രി​യു​ടെ ശ​കാ​രം പ്ര​ധാ​ന​മ​ന്ത്രി കേ​ട്ടെ​ങ്കി​ലും വേ​ദി​യി​ലു​ണ്ടാ​യി​രു​ന്ന അ​രും ഇ​തേ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കാ​നും ത​യാ​റാ​യി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ ശ​കാ​രം സോ​ഷ്യ​ൽ മീ​ഡി​യി​ൽ വ​ലി​യ രീ​തി​യി​ൽ വൈ​റ​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടി​യാ​ണ് ബ​ഹ​ള​ത്തി​നെ​തി​രെ പ്ര​ധാ​ന​മ​ന്ത്രി ത​ന്നെ നീ​ര​സം പ്ര​ക​ടി​പ്പി​ച്ചെ​ന്ന വാ​ർ​ത്ത​യും പു​റ​ത്തു​വ​രു​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി പ​ങ്കെ​ടു​ത്ത വേ​ദി​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു പ്ര​തി​ഷേ​ധം ഉ​യ​രു​മെ​ന്ന് ബിജെപി നേ​തൃ​ത്വ​വും ഒ​ട്ടും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത​കു​റ​വു​ണ്ടാ​യെ​ന്ന വി​മ​ർ​ശ​നം പാ​ർ​ട്ടി​യ്ക്കു​ള്ളി​ൽ ത​ന്നെ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. വി.​മു​ര​ളീ​ധ​ര​ൻ അ​ട​ക്ക​മു​ള്ള​വ​ർ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തെ ഇ​തി​ന​കം അപ്രീതി അറിയിക്കുകയും ചെയ്തു.

എം.​ജെ ശ്രീ​ജി​ത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.