20 കിലോ സ്വർണവുമായി നാല് പേർ പിടിയിൽ
Wednesday, January 16, 2019 12:21 PM IST
ചെന്നൈ: 20.6 കിലോ സ്വർണവുമായി ചെന്നൈയിൽ നാല് പേർ പിടിയിൽ. ബുധനാഴ്ച ഡയറക്ട്രേറ്റ് ഓഫ് ഇന്‍റലിജൻസാണ് ഇവരെ പിടികൂടിയത്. ഏകദേശം 6.88 കോടി രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്.

നാലംഗ സംഘത്തിൽനിന്നു ബിഎംഡബ്ല്യു കാറും 21 ലക്ഷം രൂപയും അധികൃതർ പിടിച്ചെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിച്ചുവരികയാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.