എഎ​പി​യു​മാ​യി സ​ഖ്യം സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ക​ൾ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ഷീ​ലാ ദീ​ക്ഷി​ത്
Wednesday, January 16, 2019 1:11 PM IST
ന്യൂ​ഡ​ൽ​ഹി: വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഖ്യം രൂ​പീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ആം​ആ​ദ്മി പാ​ർ​ട്ടി​യു​മാ​യി (എഎപി) യാ​തൊ​രു ച​ർ​ച്ച​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ഡ​ൽ​ഹി പ്ര​ദേ​ശ് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ ഷീ​ലാ ദീ​ക്ഷി​ത്. രാ​ഷ്ട്രീ​യം എ​പ്പോ​ഴും വെ​ല്ലു​വി​ളി​ക​ൾ നി​റ​ഞ്ഞ​താ​ണ്. ബി​ജെ​പി​യും ആം​ആ​ദ്മി പാ​ർ​ട്ടി​യു​മാ​ണ് കോ​ണ്‍​ഗ്ര​സി​ന് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന​ത്. ഇ​ത് നേ​രി​ടു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സും ആം​ആ​ദ്മി പാ​ർ​ട്ടി​യും സ​ഖ്യം രൂ​പീ​ക​രി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​തി​നെ ത​ള്ളി​യാ​ണ് ഷീ​ലാ ദീ​ക്ഷി​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.