ബെ​സ്റ്റ് സ​മ​രം ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ബോം​ബെ ഹൈ​ക്കോ​ട​തി
Wednesday, January 16, 2019 1:28 PM IST
മും​ബൈ: ഒ​ൻ​പ​ത് ദി​വ​സ​മാ​യി ബൃ​ഹ​ൻ​മും​ബൈ ഇ​ല​ക‌്ട്രി​സി​റ്റി സ​പ്ലൈ ആ​ൻ​ഡ‌് ട്രാ​ൻ​സ‌്പോ​ർ​ട്ട‌്(​ബെ​സ‌്റ്റ‌്) തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി​വ​രു​ന്ന അ​നി​ശ്ചി​ത​കാ​ല സ​മ​രം ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ബോം​ബെ ഹൈ​ക്കോ​ട​തി. ജീ​വ​ന​ക്കാ​ർ ഉ​ട​ൻ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്ക​ണ​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ശ​ന്പ​ള വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് മും​ബൈ​യി​ല്‍ 32,000 ബ​സ് തൊ​ഴി​ലാ​ളി​ക​ളാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്. ശ​മ്പ​ള വ​ർ​ധ​നയ്ക്കു പുറമേ ബെ​സ്റ്റ് ബ​സ് ബ​ജ​റ്റ് മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ ബ​ജ​റ്റു​മാ​യി ല​യി​പ്പി​ക്കു​ക, കോ​ർ​പ്പ​റേ​ഷ​ൻ ജീ​വ​ന​ക്കാ​രു​ടേ​തി​ന് തു​ല്യ​മാ​യ ബോ​ണ​സ് ന​ൽ​കു​ക, സ​മ​ര​ത്തെ തു​ട​ര്‍​ന്ന് ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ എ​ടു​ത്തി​ട്ടു​ള്ള കേ​സു​ക​ള്‍ ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചാ​ണ് ജീ​വ​ന​ക്കാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​രം ആ​രം​ഭി​ച്ച​ത്.

പ​ണി​മു​ട​ക്കി​ൽ സം​സ്ഥാ​ന​ത്തെ റോ​ഡ് ഗ​താ​ഗ​തം താ​റു​മാ​റാ​യിരുന്നു. ഏ​ക​ദേ​ശം 25 ല​ക്ഷം യാ​ത്ര​ക്കാ​രെ​യാ​ണ് പ​ണി​മു​ട​ക്ക് ബാ​ധി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.