പ്രധാനമന്ത്രി കേരളത്തിൽ വന്നത് രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി: ദേവസ്വം മന്ത്രി
Wednesday, January 16, 2019 1:40 PM IST
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ഇടതു സർക്കാരിനെതിരേ വിമർശനം ഉന്നയിച്ച പ്രധാനമന്ത്രിക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത്. പ്ര​ധാ​ന​മ​ന്ത്രി കേ​ര​ള​ത്തി​ലെ​ത്തി​യ​ത് രാ​ഷ്‌ട്രീ​യ താ​ത്പ​ര്യ​ത്തി​നു​ വേ​ണ്ടി​യാ​ണെന്ന് മന്ത്രി കുറ്റപ്പെടുത്തി.

വോ​ട്ട് ല​ക്ഷ്യ​മാ​ക്കി​യു​ള്ള പ്ര​സം​ഗ​മാ​ണ് പ്രധാനമന്ത്രി ന​ട​ത്തി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തി​ന് മ​റു​പ​ടി പ​റ​യാ​ൻ താ​ൻ ആ​ള​ല്ല. ഇ​ന്ത്യ​യി​ലെ പൈ​തൃ​ക​വും സം​സ്കാ​ര​വും മ​തേ​ത​ര​ത്വ​വും നി​ല​നി​ർ​ത്തു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന നി​ല​പാ​ടാ​ണ് സി​പി​എ​മ്മ​ന്‍റേ​തെ​ന്നും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.