വയനാട്ടിൽ വനംവകുപ്പിന്‍റെ കൂട്ടിൽ കടുവ കുടുങ്ങി
Wednesday, January 16, 2019 1:54 PM IST
സുൽത്താൻബത്തേരി: തേലംപറ്റയിലും സമീപങ്ങളിലും ജനങ്ങളെ ഭീതിലാഴ്ത്തിയ കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. ചൊവ്വാഴ്ച പുലർച്ചെ തേലംപറ്റ മൂഞ്ഞനാനിയിൽ പാപ്പച്ചന്‍റെ പശുവിനെ ആക്രമിച്ചു കൊന്നതിനെത്തുടർന്നാണ് വനപാലകർ പശുവിന്‍റെ ജഡം സഹിതം കൂട് സ്ഥാപിച്ചത്. പത്തു വയസുള്ള പെണ്‍കടുവ കഴിഞ്ഞ രാത്രി 11 ഓടെയാണ് കൂട്ടിൽ അകപ്പെട്ടത്.

കടുവയെ കൂടുസഹിതം വൈൽഡ് ലൈഫ് വാർഡന്‍റെ കാര്യാലയ വളപ്പിലേക്കു മാറ്റി. പല്ലുകൾ നഷ്ടപ്പെട്ട നിലയിലാണ് കടുവ. ഇതിനെ തിരുവനന്തപുരം മൃഗശാലയിലേക്കു കൊണ്ടുപോകുമെന്നു വൈൽഡ് ലൈഫ് വാർഡന്‍റെ ഓഫീസ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.