കെ​എ​സ്ആ​ർ​ടി​സി​ക്ക് ഹൈ​ക്കോ​ട​തി​യു​ടെ ഡ​ബി​ൾ ബെ​ൽ; പ​ണി​മു​ട​ക്ക് ത​ട​ഞ്ഞു
Wednesday, January 16, 2019 2:49 PM IST
കൊ​ച്ചി: കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് ഹൈ​ക്കോ​ട​തി ത​ട​ഞ്ഞു. സ​ർ​ക്കാ​രു​മാ​യു​ള്ള ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച​യി​ൽ സ​മ​ര​ക്കാ​ർ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച മു​ത​ൽ ച​ർ​ച്ച​ക​ളി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. കേ​സ് വ​രു​ന്ന ചൊ​വ്വാ​ഴ്ച വീ​ണ്ടും പ​രി​ഗ​ണി​ക്കും.

നാ​ട്ടു​കാ​രെ കാ​ണി​ക്കാ​ൻ സ​മ​രം ന​ട​ത്ത​രു​തെ​ന്നു പ​റ​ഞ്ഞ കോ​ട​തി പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ശ്ര​മം ന​ട​ക്കു​ന്പോ​ൾ എ​ന്തി​നാ​ണ് സ​മ​ര​മെ​ന്നും ചോ​ദി​ച്ചു. കെ​എ​സ്ആ​ർ​ടി​സി എം​ഡി ടോ​മി​ൻ ത​ച്ച​ങ്ക​രി​യെ​യും കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. ക​ഴി​ഞ്ഞ ഒ​ന്നാം തീ​യ​തി പ​ണി​മു​ട​ക്ക് ന​ട​ത്തു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​മ​ര​ക്കാ​രു​ടെ നോ​ട്ടീ​സ് കി​ട്ടി​യി​ട്ടും ഇ​ന്നാ​ണോ ച​ർ​ച്ച ന​ട​ത്തു​ന്ന​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചു.

തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ൾ​ക്കാ​ൻ എം​ഡി​ക്ക് ബാ​ധ്യ​ത​യു​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. അ​തേ​സ​മ​യം, യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളു​മാ​യി വ്യാ​ഴാ​ഴ്ചയും ച​ർ​ച്ച തു​ട​രു​മെ​ന്ന് കെ​എ​സ്ആ​ർ​ടി​സി അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി​യെ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.