ഡിജിപി നി​യ​മ​നം: സം​സ്ഥാ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം സു​പ്രീം കോ​ട​തി ത​ള്ളി
Wednesday, January 16, 2019 3:44 PM IST
ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നി​യ​മ​ന​ത്തി​ൽ ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം സു​പ്രീം കോ​ട​തി ത​ള്ളി. സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം നി​യ​മ​നം ന​ട​ത്താ​നാ​കി​ല്ലെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. പ്ര​കാ​ശ് സിം​ഗ് കേ​സി​ലെ വി​ധി ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ത​ള്ളി​യ​ത്.

യു​പി​എ​സ്‌​സി ത​യാ​റാ​ക്കു​ന്ന പ​ട്ടി​ക​യി​ൽ​നി​ന്നു ത​ന്നെ നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നി​യ​മ​ന​ത്തി​ന് സു​പ്രീം കോ​ട​തി മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

പ്ര​ത്യേ​ക നി​യ​മ​നി​ർ​മാ​ണം ന​ട​ത്തി​യ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന ത​ല​ത്തി​ൽ നി​യ​മ​ന​ത്തി​ന് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളു​ടെ ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. കേ​ര​ള​ത്തി​നു പു​റ​മേ പ​ശ്ചി​മ​ബം​ഗാ​ൾ, പ​ഞ്ചാ​ബ്, ബി​ഹാ​ർ, ഹ​രി​യാ​ന എ​ന്നി സം​സ്ഥാ​ന​ങ്ങ​ളാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.