സംസ്ഥാനത്ത് തദ്ദേശസ്വയംഭരണ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 14ന്
Wednesday, January 16, 2019 4:27 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 30 തദ്ദേശസ്വയംഭരണ വാർഡുകളിൽ ഫെബ്രുവരി 14-ന് ഉപതെരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 15ന് വോട്ടെണ്ണൽ നടക്കും. പുലർച്ചെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പോളിംഗ് സമയമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു.

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ 22 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇതിന് പുറമേ കൊല്ലം ജില്ലയിൽ ഒന്നും, മലപ്പുറത്തെ രണ്ടും ബ്ലോക്ക് പഞ്ചായത്തുകളിലും ആലപ്പുഴ ജില്ലയിലെ രണ്ടും പാലക്കാട് ജില്ലയിലെ ഒന്നും കണ്ണൂർ ജില്ലയിലെ ഒന്നും നഗരസഭ വാർഡുകളിലും എറണാകുളം കോർപ്പറേഷനിലെ ഒരു വാർഡിലും ഉപതെരഞ്ഞെടുപ്പ് നടക്കും.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മാത്യുക പെരുമാറ്റചട്ടം നിലവിൽ വന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം ജനുവരി 21-ന് പുറപ്പെടുവിക്കും. 28 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. സൂക്ഷ്മപരിശോധന 29-ന് നടക്കും. സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന ദിവസം 31 ആണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.