ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ: വോ​സ്നി​യാ​ക്കി മൂ​ന്നാം റൗ​ണ്ടി​ൽ
Wednesday, January 16, 2019 5:18 PM IST
മെ​ൽ​ബ​ൺ: നി​ല​വി​ലെ ചാ​മ്പ്യ​ൻ ക​രോ​ളി​നെ വോ​സ്നി​യാ​ക്കി ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നു. സ്വീ​ഡ​ന്‍റെ ജൊ​ഹാ​ന ലാ​ർ​സ​ണെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് വോ​സ്നി​യാ​ക്കി മു​ന്നേ​റി​യ​ത്.

നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യി​രു​ന്നു വി​ജ​യം. റാ​ങ്കിം​ഗി​ൽ 75 ാം സ്ഥാ​ന​ത്തു​മാ​ത്ര​മു​ള്ള ലാ​ർ​സ​ണെ മൂ​ന്നാം സീ​ഡ് വോ​സ്നി​യാ​ക്കി 66 മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ വീ​ഴ്ത്തി. സ്കോ​ർ: 6-1, 6-3.

വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന മൂ​ന്നാം റൗ​ണ്ടി​ൽ മ​രി​യ ഷ​റ​പ്പോ​വ - റ​ബേ​ക്ക പീ​റ്റേ​ഴ്സ​ൺ മ​ത്സ​ര​വി​ജ​യി​ക​ളെ നേ​രി​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.