പു​തി​യ സി​ബി​ഐ ഡ​യ​റ​ക്ട​റെ ക​ണ്ടെ​ത്താ​ൻ അ​ടു​ത്താ​ഴ്ച യോ​ഗം; ചീ​ഫ് ജ​സ്റ്റീ​സ് പ​ങ്കെ​ടു​ക്കും
Wednesday, January 16, 2019 6:16 PM IST
ന്യൂ​ഡ​ൽ​ഹി: അ​ലോ​ക് വ​ർ​മ​യു​ടെ പി​ൻ​ഗാ​മി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ഉ​ന്ന​താ​ധി​കാ​ര സ​മി​തി അ​ടു​ത്ത ആ​ഴ്ച ചേ​രും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ, സു​പ്രീം കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യി എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി ഈ ​മാ​സം 24 ന് ​പു​തി​യ സി​ബി​ഐ ഡ​യ​റ​ക്ട​റെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ യോ​ഗം ചേ​രും.

അ​ലോ​ക് വ​ർ​മ​യെ പു​റ​ത്താ​ക്കാ​നു​ള്ള സ​മി​തി​യി​ൽ​നി​ന്നും ചീ​ഫ് ജ​സ്റ്റീ​സ് വി​ട്ടു​നി​ന്നെ​ങ്കി​ലും പു​തി​യ ഡ​യ​റ​ക്ട​റെ ക​ണ്ടെ​ത്താ​നു​ള്ള യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തേ​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. അ​ലോ​ക് വ​ർ​മ​യെ പു​റ​ത്താ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രാ​യ കേ​സ് കേ​ട്ട​തി​നാ​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യി​ൽ​നി​ന്നും വി​ട്ടു​നി​ന്ന​ത്. പ​ക​രം ജ​സ്റ്റീ​സ് എ.​കെ സി​ക്രി​യെ നി​യോ​ഗി​ച്ചു.

അ​ലോ​ക് വ​ർ​മ​യെ പു​റ​ത്താ​ക്കാ​നു​ള്ള തീ​രു​മാ​നം വി​വാ​ദ​മാ​യി​രു​ന്നു. അ​ലോ​ക് വ​ർ​മ​യെ നീ​ക്കം ചെ​യ്ത നി​ർ​ണാ​യ​ക രേ​ഖ​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ട് രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് ലോ​ക്സ​ഭാ ക​ക്ഷി നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്തെ ഴു​തി. കേ​ന്ദ്ര വി​ജി​ല​ൻ​സ് ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട്, ജ​നു​വ​രി പ​ത്തി​ന് ചേ​ർ​ന്ന് ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗ​ത്തി​ന്‍റെ മി​നി​റ്റ്സ് എ​ന്നി​വ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ഖാ​ർ​ഗേ​യു​ടെ ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.