വി​വാ​ദ​ത്തി​രി കൊ​ളു​ത്തി കൊ​ളീ​ജി​യം; ദി​നേ​ശ് മ​ഹേ​ശ്വ​രി​യും സ​ഞ്ജീ​വ് ഖ​ന്ന​യും സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​ർ
Wednesday, January 16, 2019 8:09 PM IST
ന്യൂ​ഡ​ൽ​ഹി: എ​തി​ർ​പ്പു​ക​ളേ​യും പ്ര​തി​ഷേ​ധ​ങ്ങ​ളെ​യും മ​റി​ക​ട​ന്ന് കൊ​ളീ​ജി​യം ശി​പാ​ർ​ശ ചെ​യ്ത ര​ണ്ടു ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രെ സൂ​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രാ​ക്കി കൊ​ണ്ടു​ള്ള നി​മ​യ​ന​ത്തി​ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് അം​ഗീ​കാ​രം ന​ൽ​കി. ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദി​നേ​ശ് മ​ഹേ​ശ്വ​രി, ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജ​ഡ്ജി സ​ഞ്ജീ​വ് ഖ​ന്ന എ​ന്നി​വ​രു​ടെ നി​യ​മ​ന​ത്തി​നാ​ണ് രാ​ഷ്ട്ര​പ​തി അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

ജ​ഡ്ജി​മാ​രു​ടെ നി​യ​മ​നം സം​ബ​ന്ധി​ച്ചു കേ​ന്ദ്ര നി​യ​മ മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​ന​വും ഇ​റ​ക്കി. ജ​നു​വ​രി ഒ​ന്നി​ന് ചേ​ർ​ന്ന സു​പ്രീം​കോ​ട​തി കൊ​ളീ​ജി​യ​മാ​ണ് ഇ​വ​രു​ടെ പേ​രു​ക​ൾ ശി​പാ​ർ​ശ ചെ​യ്തി​രു​ന്ന​ത്. ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സും മ​ല​യാ​ളി​യു​മാ​യ ജ​സ്റ്റീ​സ് രാ​ജേ​ന്ദ്ര മേ​നോ​ന്‍റെ​യും രാ​ജ​സ്ഥാ​ൻ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് പ്ര​ദീ​പ് ന​ന്ദ്ര​ജോ​ഗി​ന്‍റെ​യും സീ​നി​യോ​റി​റ്റി മ​റി​ക​ട​ന്നാ​ണ് ഇ​വ​രു​ടെ പേ​രു​ക​ൾ ശി​പാ​ർ​ശ ചെ​യ്ത​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സു​പ്രീം​കോ​ട​തി ജ​ഡ്ജി സ​ഞ്ജ​യ് കി​ഷ​ൻ കൗ​ൾ ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗോ​ഗോ​യി​ക്കും മു​ൻ സു​പ്രീം​കോ​ട​തി ജ​ഡ്ജി കൈ​ലാ​ഷ് ഗം​ഭീ​ർ രാ​ഷ്ട്ര​പ​തി​ക്കും ക​ത്തു​ക​ൾ അ​യ​ച്ചി​രു​ന്നു.

കൊ​ളീ​ജി​യം തീ​രു​മാ​ന​ത്തി​നെ​തി​രേ ബാ​ർ കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ​യും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കൊ​ളീ​ജി​യം തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തു​മെ​ന്നാ​ണ് ബാ​ർ കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ എം.​കെ മി​ശ്ര പ​റ​ഞ്ഞ​ത്. ജു​ഡീ​ഷ്യ​റി​യു​ടെ അ​ന്ത​സും സ്വാ​ത​ന്ത്ര്യ​വും സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് രാ​ഷ്ട്ര​പ​തി​ക്ക് അ​യ​ച്ച ക​ത്തി​ൽ ജ​സ്റ്റീ​സ് ഗം​ഭീ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ക​ർ​ണാ​ക​ട ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദി​നേ​ശ് മ​ഹേ​ശ്വ​ര​രി​യേ​യും ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ലെ ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന​യെ​യും സു​പ്രീം​കോ​ട​തി​യി​ലേ​ക്കു കൊ​ളീ​ജി​യം കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ശി​പാ​ർ​ശ ചെ​യ്ത​ത് ക​ഴി​ഞ്ഞ പ​ത്തി​നാ​ണ്. നി​ല​വി​ലെ ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രു​ടെ അ​ഖി​ലേ​ന്ത്യ സീ​നി​യോ​റി​റ്റി പ​ട്ടി​ക​യ​നു​സ​രി​ച്ച് മ​ല​യാ​ളി​യാ​യ ജ​സ്റ്റീ​സ് രാ​ജേ​ന്ദ്ര മേ​നോ​ൻ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. രാ​ജ​സ്ഥാ​ൻ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് പ്ര​ദീ​പ് ന​ന്ദ്ര​ജോ​ഗ് നാ​ലാം സ്ഥാ​ന​ത്താ​ണ്. എ​ന്നാ​ൽ, സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്ത ജ​സ്റ്റീ​സ് ദി​നേ​ശ് മ​ഹേ​ശ്വ​രി 21-ാം സ്ഥാ​ന​ത്തും ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന 33-ാം സ്ഥാ​ന​ത്തു​മാ​യി​രു​ന്നു. മു​ൻ സു​പ്രീം​കോ​ട​തി ജ​ഡ്ജി എ​ച്ച്.​ആ​ർ ഖ​ന്ന​യു​ടെ ബ​ന്ധു​വാ​ണ് സ​ഞ്ജീ​വ് ഖ​ന്ന.

ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് രാ​ജേ​ന്ദ്ര മേ​നോ​നെ​യും രാ​ജ​സ്ഥാ​ൻ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് പ്ര​ദീ​പ് ന​ന്ദ്ര ജോ​ഗി​നെ​യും സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രാ​യ ശി​പാ​ർ​ശ ചെ​യ്യു​മെ​ന്നു ക​ഴി​ഞ്ഞ മാ​സം 12ന് ​അ​ഞ്ചം​ഗ കൊ​ളീ​ജി​യം തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ശി​പാ​ർ​ശ സ​ർ​ക്കാ​രി​നെ അ​റി​യി​ക്കു​ക​യോ സു​പ്രീം​കോ​ട​തി വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല. അ​തി​നി​ടെ കൊ​ളീ​ജി​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന ജ​സ്റ്റീ​സ് മ​ദ​ൻ. ബി ​ലോ​കൂ​ർ വി​ര​മി​ച്ചു. ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര​യാ​ണ് കൊ​ളീ​ജി​യ​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് പ​ക​രം അം​ഗ​മാ​യി എ​ത്തി​യ​ത്.

പി​ന്നീ​ട് ഈ ​മാ​സം പ​ത്തി​ന് ചേ​ർ​ന്ന കൊ​ളീ​ജി​യ​ത്തി​ലാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ ദി​നേ​ശ് മ​ഹേ​ശ്വ​രി​യെ​യും സ​ഞ്ജീ​വ് ഖ​ന്ന​യേ​യും സു​പ്രീം​കോ​ട​തി​യി​ലേ​ക്കു ശി​പാ​ർ​ശ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​ക്കാ​ര്യം സു​പ്രീം​കോ​ട​തി വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.