സു​പ്രീം കോ​ട​തി ജ​ഡ്ജി നി​യ​മ​നം: കൊ​ളീ​ജി​യം തീ​രു​മാ​നം അ​ദ്ഭു​ത​പ്പെ​ടു​ത്തി​യെ​ന്ന് ജ​സ്റ്റീ​സ് ആ​ർ.​എം ലോ​ധ
Wednesday, January 16, 2019 9:05 PM IST
ന്യൂ​ഡ​ൽ​ഹി: സീ​നി​യോ​റി​റ്റി മ​റി​ക​ട​ന്ന് ജൂ​ണി​യ​ർ ജ​ഡ്ജി​യെ സു​പ്രീം കോ​ട​തി ജ​ഡ്ജി​യാ​ക്കാ​നു​ള്ള തീ​രു​മാ​നം അ​ദ്ഭു​ത​പ്പെ​ടു​ത്തി​യെ​ന്ന് സു​പ്രീം കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ആ​ർ.​എം ലോ​ധ. മു​ൻ തീ​രു​മാ​നം എ​ന്തി​നാ​ണ് അ​ട്ടി​മ​റി​ച്ച​തെ​ന്ന് കൊ​ളീ​ജി​യം വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

കൊ​ളീ​ജി​യം എ​ല്ലാ​യ്പ്പോ​ഴും സു​താ​ര്യ​മാ​യി പെ​രു​മാ​റ​ണം. തീ​രു​മാ​നം അ​ട്ടി​മ​റി​ക്ക​പ്പെ​ട്ട​ത് എ​ന്തി​നാ​ണെ​ന്ന് അ​റി​യാ​നു​ള്ള അ​വ​കാ​ശം ജ​ന​ങ്ങ​ൾ​ക്കു​ണ്ട്. കൊ​ളീ​ജി​യം ഒ​രു സ്ഥാ​പ​ന​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തൊ​രാ​ളു​ടെ വ്യ​ക്തി​പ​ര​മാ​യ തീ​രു​മാ​ന​മാ​യി മാ​റ​രു​ത്. സീ​ന​യ​ർ ജ​ഡ്ജി​യെ മ​റി​ക​ട​ന്ന് ജൂ​​ണി​യ​ർ ജ​ഡ്ജി​യെ നി​യ​മി​ച്ച​ത് ത​ന്നെ അ​തി​ശ​യി​പ്പി​ച്ചെ​ന്നും ജ​സ്റ്റീ​സ് ലോ​ധ പ​റ​ഞ്ഞു.

ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സും മ​ല​യാ​ളി​യു​മാ​യ ജ​സ്റ്റീ​സ് രാ​ജേ​ന്ദ്ര മേ​നോ​ന്‍റെ​യും രാ​ജ​സ്ഥാ​ൻ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് പ്ര​ദീ​പ് ന​ന്ദ്ര​ജോ​ഗി​ന്‍റെ​യും സീനി​യോ​റി​റ്റി മ​റി​ക​ട​ന്ന് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ദി​നേ​ശ് മ​ഹേ​ശ്വ​രി, ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ജ​ഡ്ജി സ​ഞ്ജീ​വ് ഖ​ന്ന എ​ന്നി​വ​രെ​യാ​ണ് സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രാ​ക്കി​യ​ത്.

നി​ല​വി​ലെ ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രു​ടെ അ​ഖി​ലേ​ന്ത്യ സീ​നി​യോ​റി​റ്റി പ​ട്ടി​ക​യ​നു​സ​രി​ച്ച് മ​ല​യാ​ളി​യാ​യ ജ​സ്റ്റീ​സ് രാ​ജേ​ന്ദ്ര മേ​നോ​ൻ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. രാ​ജസ്ഥാ​ൻ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് പ്ര​ദീ​പ് ന​ന്ദ്ര​ജോ​ഗ് നാ​ലാം സ്ഥാ​ന​ത്താ​ണ്. എ​ന്നാ​ൽ, സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന് ശി​പാ​ർ​ശ ചെ​യ്ത ജ​സ്റ്റീ​സ് ദി​നേ​ശ് മ​ഹേ​ശ്വ​രി 21- ാം സ്ഥാ​ന​ത്തും ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന 33-ാം സ്ഥാ​ന​ത്തു​മാ​യി​രുന്നു. മു​ൻ സു​പ്രീം​കോ​ട​തി ജ​ഡ്ജി എ​ച്ച്.​ആ​ർ ഖ​ന്ന​യു​ടെ ബ​ന്ധു​വാ​ണ് സ​ഞ്ജീ​വ് ഖ​ന്ന.

ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് രാ​ജേ​ന്ദ്ര മേ​നോ​നെ​യും രാ​ജ​സ്ഥാ​ൻ ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് പ്ര​ദീ​പ് ന​ന്ദ്ര ജോ​ഗി​നെ​യും സു​പ്രീം​കോ​ട​തി ജ​ഡ്ജി​മാ​രാ​യ ശി​പാ​ർ​ശ ചെ​യ്യു​മെ​ന്നു ക​ഴി​ഞ്ഞ മാ​സം 12ന് ​അ​ഞ്ചം​ഗ കൊ​ളീ​ജി​യം തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ശി​പാ​ർ​ശ സ​ർ​ക്കാ​രി​നെ അ​റി​യി​ക്കു​ക​യോ സു​പ്രീം​കോ​ട​തി വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല. അ​തി​നി​ടെ കൊ​ളീ​ജി​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന ജ​സ്റ്റീ​സ് മ​ദ​ൻ. ബി ​ലോ​കൂ​ർ വി​ര​മി​ച്ചു. ജ​സ്റ്റീ​സ് അ​രു​ണ്‍ മി​ശ്ര യാ​ണ് കൊ​ളീ​ജി​യ​ത്തി​ൽ ഇ​ദ്ദേ​ഹ​ത്തി​ന് പ​ക​രം അം​ഗ​മാ​യി എ​ത്തി​യ​ത്.

പി​ന്നീ​ട് ഈ ​മാ​സം പ​ത്തി​ന് ചേ​ർ​ന്ന കൊ​ളീ​ജി​യ​ത്തി​ലാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ ദി​നേ​ശ് മ​ഹേ​ശ്വ​രി​യെ​യും സ​ഞ്ജീ​വ് ഖ​ന്ന​യേ​യും സു​പ്രീം​കോ​ട​തി​യി​ലേ​ക്കു ശി​പാ​ർ​ശ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​ക്കാ​ര്യം സു​പ്രീം​കോ​ട​തി വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.