മൂ​ന്നാം റൗ​ണ്ടി​ൽ തീ​പാ​റും; വോ​സ്നി​യാ​ക്കി​യെ നേ​രി​ടാ​ൻ ഷ​റ​പ്പോ​വ
Wednesday, January 16, 2019 9:33 PM IST
മെ​ൽ​ബ​ൺ: അ​ഞ്ച് ത​വ​ണ ഗ്രാ​ൻ​ഡ് സ്ലാം ​ചാ​മ്പ്യ​നാ​യ റ​ഷ്യ​യു​ടെ മ​രി​യ ഷ​റ​പ്പോ​വ ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നു. ഉ​ത്തേ​ജ​ക​മ​രു​ന്ന് വി​വാ​ദ​ത്തെ തു​ട​ർ​ന്നു​ണ്ടാ​യ വി​ല​ക്കി​നു ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ ഷ​റ​പ്പോ​വ ഫോ​മി​ലേ​ക്ക് ഉ​യ​ർ​ന്ന​തോ​ടെ എ​തി​രാ​ളി നി​ഷ്പ്ര​ഭ​യാ​യി.

നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​ണ് സ്വീ​ഡ​ന്‍റെ റ​ബേ​ക്ക പീ​റ്റേ​ഴ്സ​ണെ ഷ​റ​പ്പോ​വ മ​റി​ക​ട​ന്ന​ത്. സ്കോ​ർ: 6-2, 6-1. മൂ​ന്നാം റൗ​ണ്ടി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ൻ ക​രോ​ളി​ന വോ​സ്നി​യാ​ക്കി​യാ​ണ് ഷ​റ​പ്പോ​വ​യു​ടെ എ​തി​രാ​ളി.

വോ​സ്നി​യാ​ക്കി സ്വീ​ഡ​ന്‍റെ ജൊ​ഹാ​ന ലാ​ർ​സ​ണെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മൂ​ന്നാം റൗ​ണ്ടി​ലെ​ത്തി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യി​രു​ന്നു വി​ജ​യം. റാ​ങ്കിം​ഗി​ൽ 75 ാം സ്ഥാ​ന​ത്തു​മാ​ത്ര​മു​ള്ള ലാ​ർ​സ​ണെ മൂ​ന്നാം സീ​ഡ് വോ​സ്നി​യാ​ക്കി 66 മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ വീ​ഴ്ത്തി. സ്കോ​ർ: 6-1, 6-3.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.