സ​ർ​ദാ​ർ സിം​ഗ് ഹോ​ക്കി ഇ​ന്ത്യ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യി​ൽ
Wednesday, January 16, 2019 11:46 PM IST
ന്യൂ​ഡ​ൽ​ഹി: മു​ൻ ഇ​ന്ത്യ​ൻ ഹോ​ക്കി നാ​യ​ക​ൻ സ​ർ​ദാ​ർ സിം​ഗ് 13 അം​ഗ ഹോ​ക്കി ഇ​ന്ത്യ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യി​ൽ. ബി.​പി. ഗോ​വി​ന്ദ​യാ​ണ് സ​മി​തി​യു​ടെ ത​ല​വ​ൻ. 2020 ഒ​ളി​ന്പി​ക്സ് വ​രെ ഇ​ന്ത്യ​ൻ ടീ​മി​നൊ​പ്പം തു​ട​രാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച സ​ർ​ദാ​ർ സിം​ഗ് ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഏ​ഷ്യ​ൻ ഗെ​യിം​സി​ലെ മോ​ശം പ്ര​ക​ട​ന​ത്തെ​ത്തു​ട​ർ​ന്ന് വി​ര​മി​ക്കുകയായിരുന്നു.

ഹോ​ക്കി ഇ​ന്ത്യ​യു​ടെ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യി​ൽ അം​ഗ​മാ​യ വി​വ​രം മു​ൻ നാ​യ​ക​ൻ സ്ഥി​രീ​ക​രി​ച്ചു. ഹോ​ക്കി ഇ​ന്ത്യ​യു​ടെ തീ​രു​മാ​നം താ​ൻ സ്വീ​ക​രി​ച്ചെ​ന്നും ഇ​ത് ത​നി​ക്കു പു​തി​യ വെ​ല്ലു​വി​ളി​യാ​ണ് ത​നി​ക്കു ക​ഴി​യു​ന്ന​തു​പോ​ലെ ഇ​ന്ത്യ​ൻ ഹോ​ക്കി​ക്കാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ ത​ത്പ​ര​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.