332 ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു സ​സ്പെ​ൻ​ഷ​ൻ; നി​ല​പാ​ട് ക​ടു​പ്പി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ
Thursday, January 17, 2019 3:41 AM IST
ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ൽ 332 ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു സ​സ്പെ​ൻ​ഷ​ൻ. സ്വ​ത്ത് വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ സ​സ്പെ​ൻ​ഡ് ചെ​യ്ത​തെ​ന്നു മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഇ​മ്രാ​ൻ ഖാ​ൻ സ​ർ​ക്കാ​രി​ലെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി ഫ​വാ​ദ് ചൗ​ധ​രി​യും സ​സ്പെ​ൻ​ഷ​ൻ ല​ഭി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

1174 ജ​ന​പ്ര​തി​നി​ധി​ക​ളി​ൽ 839 പേ​ർ മാ​ത്ര​മാ​ണ് സ്വ​ത്തു​വ​ക​ക​ളു​ടെ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​തേ​തു​ട​ർ​ന്ന് ശേ​ഷി​ച്ച 332 പേ​രു​ടെ അം​ഗ​ത്വം സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ പാ​ക്കി​സ്ഥാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

നാ​ഷ​ണ​ൽ അ​സം​ബ്ളി- 72, സെ​ന​റ്റ്- 20, പ​ഞ്ചാ​ബ് നി​യ​മ​സ​ഭ- 115, സി​ന്ധ് നി​യ​മ​സ​ഭ-52, ഖൈ​ബ​ർ പ​ക്തൂ​ണ്‍​ക്വ നി​യ​മ​സ​ഭ- 54, ബ​ലൂ​ചി​സ്ഥാ​ൻ നി​യ​മ​സ​ഭ- 19 എ​ന്നി​ങ്ങ​നെ​യാ​ണ് അം​ഗ​ങ്ങ​ളെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. സ​സ്പെ​ൻ​ഷ​നി​ലാ​യ അം​ഗ​ങ്ങ​ൾ​ക്ക് സ​ഭാ ന​ട​പ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ല. സ്വ​ത്തു​വി​വ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചാ​ൽ അം​ഗ​ങ്ങ​ൾ​ക്ക് സ​സ്പെ​ൻ​ഷ​ൻ ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.